ബെംഗളൂരു : കർണാടകയിൽ സ്വകാര്യ ധനകാര്യ കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പീഡന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഉത്തര കന്നടയില്ലെന്ന് അന്വേഷണ റിപ്പോർട്ട്.
ഇതുവരെ രജിസ്റ്റർ ചെയ്‌തത് 26 കേസുകളാണ്. ഹാവേരി, തുമകുരു ജില്ലകളിൽ 12 കേസുകൾ, ഗഡഗ് ജില്ലയിൽ ഒമ്പത് കേസുകൾ, ഉഡുപ്പിയിൽ ആറും മാണ്ഡ്യ, ബെലഗാവി എന്നിവിടങ്ങളിൽ അഞ്ച് കേസുകളും നിലവിൽ റിപ്പോർട്ട് ചെയ്‌തു.
പൊലീസ് സമർപ്പിച്ച കണക്കുകൾ പ്രകാരം 2023നും 2025നും ഇടയിൽ സംസ്ഥാനത്തുടനീളം ആകെ 111 സാമ്പത്തിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്‌തു. 272 പ്രതികളെയാണ് പൊലീസ് പിടികൂടിയത്.
പലിശ മാഫിയയുടെ പീഡനത്തെ തുടർന്ന് 32 പേർ ആത്മഹത്യ ചെയ്‌തു. 2023ൽ എട്ട്, 2024ൽ ഏഴ്, 2025ൽ ഇതുവരെ 17 എന്നിങ്ങനെയാണ് കണക്കുകൾ.
50,000 രൂപയിൽ തുടങ്ങി അഞ്ച് ലക്ഷം രൂപ വരെയുള്ള ചെറുകിട വായ്പകൾ എടുത്ത് റിക്കവറി ഏജന്റുമാരുടെ കടുത്ത പീഡനങ്ങൾക്കും, സമ്മർദ്ദങ്ങൾക്കും ഇരയാകുന്നവരാണ് കൂടുതൽ പേരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.