ജൂലൈ ഒന്ന് മുതൽ ഇത്തരം വാഹനങ്ങൾക്ക് പമ്പിൽ നിന്ന് ഇന്ധനം ലഭിക്കില്ല; നിയന്ത്രണവുമായി സർക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ പഴയ വാഹനങ്ങളെ തുടർന്നുണ്ടാകുന്ന മലിനീകരണം കുറക്കാൻ രാജ്യ തലസ്ഥാനത്ത് നിയന്ത്രണവുമായി സർക്കാർ.

പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും, 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ജൂലൈ ഒന്ന് മുതൽ ഡൽഹിയിൽ ഇന്ധനം നൽകില്ല.

കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ നടപടി. എന്‍ഡ്-ഓഫ്-ലൈഫ് വാഹനങ്ങള്‍ക്ക് ഇന്ധനം നൽകുന്ന രീതി 2025 ജൂലൈ ഒന്ന് മുതല്‍ പൂര്‍ണമായും നിര്‍ത്തിവെക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

ഡൽഹിയിൽ മാത്രമല്ല, നിയന്ത്രണം ഘട്ടം, ഘട്ടമായി നവംബര്‍ ഒന്നുമുതല്‍ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, സോനെപത് തുടങ്ങിയ മേഖലകളിലേക്കും 2026 ഏപ്രില്‍ ഒന്ന് മുതല്‍ എൻ.സി.ആറിൻ്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
[masterslider id="10"]

Related posts