ഇസ്രയേൽ-ഇറാൻ സംഘർഷം; ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള 16 വിമാനങ്ങൾ റദ്ദാക്കി; അഞ്ച് സർവീസുകൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു : ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്നതും പോകുന്നതുമായ 16 അന്താരാഷ്ട്ര വിമാനസർവീസുകൾ റദ്ദാക്കി.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിമാനത്താവളത്തിലേക്ക് വരുന്ന ആറ് വിമാനങ്ങളും പുറപ്പെടുന്ന പത്ത് സർവീസുകളുമാണ് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.

ദോഹ, അബുദാബി, ജിദ്ദ എന്നിവിടങ്ങളിൽനിന്നുള്ള ഓരോ ഇൻഡിഗോ സർവീസുകളും കുവൈത്തിൽനിന്നുള്ള ഒരു കുവൈത്ത് എയർവേസ് വിമാനവും അബുദാബിയിൽനിന്നുള്ള ഒരു ആകാശ എയർഫ്ലൈറ്റും ലണ്ടനിൽനിന്നുള്ള ഒരു എയർഇന്ത്യ വിമാനവും റദ്ദാക്കി.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ജിദ്ദ, അബുദാബി, ദോഹ, ദുബായ് എന്നിവിടങ്ങളിലേക്കുള്ള ഓരോ ഇൻഡിഗോ വിമാനവും കുവൈത്തിലേക്കുള്ള ഒരു കുവൈത്ത് എയർവേസ് വിമാനവും അബുദാബിയിലേക്കുള്ള ഒരു ആകാശ് എയർഫ്ലൈറ്റും ദമാം, അബുദാബി എന്നിവിടങ്ങളിലേക്കുള്ള ഓരോ എയർ ഇന്ത്യ സർവീസും ബഹ്‍‌റൈനിലേക്കുള്ള ഒരു ഗൾഫ് എയർഫ്ലൈറ്റും ലണ്ടനിലേക്കുള്ള ഒരു എയർഇന്ത്യ വിമാനവും റദ്ദാക്കി.

ജപ്പാനിലെ ഒസാക്ക, ഫുക്കറ്റ്, ജക്കാർത്ത, സിഡ്‌നി, ഹോങ്‌ കോങ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനുശേഷം വ്യോമപാതകൾ തുറന്നശേഷമാണ് ഈ വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് വിമാനത്താവളാധികൃതർ പറഞ്ഞു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts