നഗരത്തിൽ കഞ്ചാവ് ചേർത്ത ജെല്ലി ചോക്ലേറ്റ് വില്പന നടത്തിയ രണ്ടുപേർ പിടിയിൽ

ബെംഗളൂരു: പുതിയ തരം ജെല്ലി കഞ്ചാവ് നഗരത്തിലേക്ക് എത്തി. മെഡിക്കൽ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആണ് ജെല്ലി ചോക്ലേറ്റ് കഞ്ചാവിൽ കലർത്തി വിൽക്കുന്നതെന്നാണ് നിഗമനം. ബട്ടരായണപുര പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ജെല്ലി കഞ്ചാവ് സംഘത്തെ അറസ്റ്റ് ചെയ്തു . മുഹമ്മദ് സാഹിദ്, ഇസ്മായിൽ അദ്നാൻ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയെ പോലീസ് തിരയുന്നകയാണ്. ബട്ടരായണപുര ഇൻസ്പെക്ടർ കെ. ജീവന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 1440 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.…

Read More

ക്രിക്കറ്റ് കളിയെച്ചൊല്ലി തർക്കം; 12കാരൻ 14കാരനെ കുത്തി കൊന്നു

മുംബൈ: ക്രിക്കറ്റ് കളിയെച്ചൊല്ലിയുണ്ടായ തർക്കം മഹാരാഷ്ട്രയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. അഹമ്മദ്‌നഗർ നഗരത്തിലെ ബാഗദ്പട്ടി പ്രദേശത്തെ സീതാറാം സർദ സ്‌കൂളിലാണ് സംഭവം. ക്രിക്കറ്റ് കളിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വിദ്യാർത്ഥി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരുവരും തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും തുടർന്ന് കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളായ കുട്ടികൾ പറഞ്ഞു. കത്തികൊണ്ടുള്ള ആക്രമണത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ചെവിക്ക് പിന്നിൽ ഒന്നിലധികം പരിക്കുകൾ പറ്റിയിരുന്നു. കുട്ടിയെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്നതിനു പിന്നാലെ സ്കൂൾ അധികൃതരിൽ നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല.…

Read More

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ റൂട്ട് മാറ്റം: വിവരങ്ങൾ ഇതാ

ബെംഗളൂരു: നാഗസമുദ്രം റെയിൽവേ സ്റ്റേഷനിലെ നിലവിലുള്ള ലൂപ്പ് ലൈൻ (റോഡ്-3) മെയിൻ ലൈൻ നിലവാരത്തിലേക്ക് ഉയർത്തുന്നതിനും OHE പോർട്ടലുകൾ മാറ്റിസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ സാഹചര്യത്തിൽ, ജൂലൈ 2 മുതൽ 28 വരെ 27 ദിവസത്തേക്ക് ലൂപ്പ് ലൈൻ അടച്ചിടും. ഇക്കാരണത്താൽ, വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ റൂട്ടിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . ഏതൊക്കെ ട്രെയിനുകളാണ് റൂട്ട് മാറ്റിയത്? ട്രെയിൻ നമ്പർ 22231 കലബുറഗി മുതൽ എസ്എംവിടി ബാംഗ്ലൂർ വന്ദേ ഭാരത് എക്സ്പ്രസ് (വെള്ളിയാഴ്ച ഒഴികെ) അനന്തപൂർ, ധർമവാരം, ശ്രീ സത്യസായി പ്രശാന്തി…

Read More

നെല്ലിയാമ്പതിയിൽ കരടി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു

പാലക്കാട് : നെല്ലിയാമ്പതിയിൽ കരടി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ സുരേന്ദ്ര ബാബുവിനാണ് (57) പരിക്കേറ്റത്. ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടായതായാണ് പ്രാഥമിക വിവരം. റാണിമേട് എസ്റ്റേറ്റിലെ തൊഴിലാളിയാണ് സുരേന്ദ്ര ബാബു. നെന്മാറ സിഎച്ച്‌സിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇയാളെ തൃശൂ൪ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി എട്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. കൈക്കും കാലിനും ആഴത്തില്‍ മുറിവേറ്റു. എസ്റ്റേറ്റിലെ റൂഫിങ് ജോലിക്കായെത്തിയതായിരുന്നു സുരേന്ദ്രബാബു. താമസ സ്ഥലത്തോട് ചേ൪ന്ന ശുചുമുറിയിലേക്ക് പോകും വഴിയാണ് ആക്രമണമുണ്ടായത്.

Read More

ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

കൊച്ചി: പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. കടവത്ത് റോഡിൽ കണ്ണംപറമ്പിലെ വീട്ടിനുള്ളിൽ ആണ് ദമ്പതികളായ സുരേന്ദ്രനേയും സജിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവർ ആണ് സുരേന്ദ്രൻ. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വാർഡ് 22ൽ എൽഡിഫ് സ്ഥാനാർഥി ആയിരുന്നു സജിത. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. സുരേന്ദ്രനും സജിതയ്ക്കും പറവൂരിൽ രണ്ടു വീടുകളുണ്ടായിരുന്നു. ഇതിൽ അടച്ചിട്ട വീട്ടിൽ വച്ചാണ് ഇവർ ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് വീട് വൃത്തിയാക്കാനായി രണ്ടുപേരും അവിടെ എത്തിയിരുന്നു. രാത്രിയും ഇരുവരെയും ആ വീട്ടിൽ…

Read More

മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച നിലയില്‍;

ജര്‍മനിയില്‍ നഴ്‌സിങ് പഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശി കാണക്കാരി കാട്ടാത്തിയേല്‍ റോയിയുടെ മകന്‍ അമല്‍ റോയി ആണ് മരിച്ചത്. ഏജന്‍സിയാണ് 22 കാരന്‍ മരിച്ച വിവരം വീട്ടുകാരെ അറിയിച്ചത്. എട്ടുമാസം മുമ്പാണ് അമല്‍ ജര്‍മനിയിലേക്ക് പഠനത്തിനായി പോയത്.ഞായറാഴ്ച്ചയാണ് അവസാനമായി വിദ്യാര്‍ഥി വീട്ടിലേക്ക് വിളിച്ചത്.തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ 22കാരനെ കാണാനില്ലെന്ന സന്ദേശമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. രാത്രിയോടെ മരിച്ചെന്ന വിവരവും ലഭിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ കൃത്യമായ വിവരം ലഭിക്കാന്‍ വീട്ടുകാര്‍ ഏജന്‍സിയെയും കോളജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതെ…

Read More

68,000 രൂപ കുടിശിക; നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

കോട്ടയം: നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസാണ് കെഎസ്ഇബി ഊരി മാറ്റിയത്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സെന്ററിലും ഹോസ്റ്റലിലും നിലവില്‍ വൈദ്യുതി ഇല്ലാതെ തുടരുകയാണ്. വൈദ്യുതിയില്ലാത്തത് കാരണം വിദ്യാർത്ഥികള്‍ വീടുകളിലേക്ക് മടങ്ങി. അതേസമയം നഴ്സിംഗ് സെന്റർ അധികൃതരും വിഷയത്തില്‍ പ്രതികരിച്ചു. വൈദ്യുതി ബില്ല് അടക്കാൻ ഫണ്ട്‌ ലഭിച്ചിട്ടില്ലെന്നാണ് സെന്റർ അധികൃതർ പറയുന്നത്. 68,000 രൂപയോളമാണ് കെഎസ്‌ഇബിയില്‍ കുടിശികയായി അടക്കാനുള്ളത്

Read More

വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

vs

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട് എങ്കിലും കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയിൽ ആണ് ആരോഗ്യസ്ഥിതി. ഇടയ്ക്കിടെ വിഎസിന്റെ ഇസിജിയിലും നേരിയ വ്യതിയാനം ഉണ്ടാകുന്നുണ്ട്. കാർഡിയോളജി ന്യൂറോളജി നെഫ്രോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ വിഎസിനെ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസിയുവിലാണ് 101 വയസ്സുകാരനായ വി.എസ് അച്യുതാനന്ദൻ.

Read More

മകൻ അമ്മയെ ചുട്ടുകൊന്നു

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെൽവിൻ ഒളിവിൽ ആണ്. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. അയൽവാസി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയെയും തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

Read More

ഹിമാചലില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം: രണ്ടുപേര്‍ മരിച്ചു, പതിനഞ്ചുപേരെ കാണാതായി

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ടുപേര്‍ മരിച്ചു. കാന്‍ഗ്ര ജില്ലയില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പത്തുപേരെ കാണാതായി. കുളു ജില്ലയില്‍ 3 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ‘ഇതുവരെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാന്‍ഗ്രയില്‍ ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്. ധര്‍മ്മശാലയ്ക്ക് സമീപമുളള ഇന്ദിര പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതിക്കായി ജോലി ചെയ്തിരുന്നവരെയാണ് കാണാതായ’തെന്ന് കാന്‍ഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് ബൈരവ പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍…

Read More