അറസ്റ്റിലായ വാഹനങ്ങൾ വഴിമുടക്കുന്നു

ബെംഗളൂരു: പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ തിരക്കേറിയ മഡിവാള ജംക്‌ഷനിലും മറ്റും പാതയോരത്ത് നിർത്തിയിടുന്നത് കനത്ത ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നതായി പരാതി. മഡിവാള ജംക്‌ഷനിലെ ട്രാഫിക് പൊലീസ് സ്റ്റേഷനു സമീപമാണ് വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ സംസ്ഥാനാന്തര ബസുകൾ എത്തുന്ന തിരക്കേറിയ ജംക്‌ഷനാണിത്. സ്റ്റേഷൻ വളപ്പിൽ വേണ്ടത്ര സ്ഥലം ഇല്ലാത്തതിനാലാണു പിടിച്ചെടുത്ത വാഹനങ്ങൾ ഇത്തരത്തിൽ പാർക്ക് ചെയ്യേണ്ടി വരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. വാഹനങ്ങളിൽ പലതും കാലപ്പഴക്കം ചെന്നവയാണ് എന്നത് അപകട ഭീഷണി ഉയർത്തുന്നു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമനടപടികൾ പൂർത്തിയായാൽ…

Read More

പേപ്പറുകൾ പരിശോധിക്കാൻ മാത്രം പോലീസുകാർക്ക് വാഹനങ്ങൾ തടയാനാകില്ല: പ്രവീൺ സൂദ്

ബെംഗളൂരു: നിയമലംഘനമൊന്നുമില്ലെങ്കിലും രേഖകൾ പരിശോധിക്കാൻ വാഹന ഉപയോക്താക്കളെ തടഞ്ഞുനിർത്തുന്നുവെന്ന ട്രാഫിക് പോലീസുകാർക്കെതിരെ നിരന്തരം ആക്ഷേപമുയരുന്നതിനിടെ, രേഖകൾ പരിശോധിക്കാൻ മാത്രം വാഹനം നിർത്തിയിടരുതെന്ന് ഡിജി ആൻഡ് ഐജിപി പ്രവീൺ സൂദ് ആവർത്തിച്ചു. പ്രവീൺ സൂദ് അഡീഷണൽ പോലീസ് ട്രാഫിക് കമ്മീഷണറായിരിക്കെ രേഖകൾ പരിശോധിക്കുന്നതിനായി വാഹനങ്ങൾ നിർത്തുന്നത് അദ്ദേഹം നിരോധിച്ചിരുന്നുവെന്നും,  എന്നാലിപ്പോൾ പ്രവീൺ സൂദ് ഡിജിപി ആയിരിക്കെ തന്നെ എല്ലായിടത്തും വാഹനങ്ങൾ നിർത്തുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ് എന്നിങ്ങനെയുള്ള വിഷയം ഒരു ട്വിറ്റർ ഉപയോക്താവ് ഉന്നയിച്ചിരുന്നു, അതെ ഞാൻ അതിൽ ഉറച്ചുനിൽക്കുന്നുവെന്നും വീണ്ടും അതുതന്നെ ആവർത്തിക്കുന്നുവെന്നും നഗ്നനേത്രങ്ങൾക്ക്…

Read More

നഗരത്തിൽ വെള്ളക്കെട്ട്; എങ്ങും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.

WATERLOGGING

ചെന്നൈ: വെള്ളിയാഴ്‌ച പുലർച്ചെ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന്‌ അഞ്ച്‌ റോഡുകളിൽ ഗതാഗത തടസമുണ്ടാവുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്‌തു. കെ കെ നഗറിലെ രംഗരാജപുരം സബ്‌വേയും രാജമന്നാർ റോഡും വെള്ളിയാഴ്ച രാവിലെ മുതൽ ഗതാഗത നിരോധനം ഏർപെടുത്തിയതുകൊണ്ടു എല്ലാ വാഹനങ്ങളും സെക്കൻഡ് അവന്യൂവഴിയാണ് തിരിച്ചുവിട്ടത്. മെഗാ മാർട്ടിന് സമീപമുള്ള വളസരവാക്കത്തും സ്ഥിതി വ്യത്യസ്തമല്ല അവിടെയും കേശവർദ്ധനി റോഡിലൂടെ ആർക്കോട് റോഡിലേക്ക് ഗതാഗതം തിരിച്ചുവിട്ടു. ടി നഗർ, നന്ദനം, അഡയാർ, മൗണ്ട് റോഡ്, പെരിയമേട് തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിടുന്നതുമൂലം തിരക്കേറിയ സമയങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്,…

Read More

കേസുകളിൽ പിടിച്ചെടുത്ത 18,477 വാഹനങ്ങൾ ഇനി ലേലത്തിന്

ബെം​ഗളുരു: വിവിധ കേസുകളിൽ പെട്ട് പിടിച്ചെടുത്ത 18,477 വാഹനങ്ങൾ ലേലത്തിൽ വിൽക്കാനുള്ള നടപടികളുമായി പോലീസ് . 2015 മുതൽ 2018 മുതൽ പിടിച്ചെടുത്ത വാഹനങ്ങളാണ് ലേലത്തിൽ ഉപയോ​ഗിക്കുന്നത്.

Read More

കോളേജിൽ വിദ്യാർഥികൾക്ക് വാഹന വിലക്ക്; ഇനി മുതൽ കോളേജ് വാഹനത്തെയും പൊതു​ഗതാ​ഗതത്തെയും ആശ്രയിക്കാം

ബെം​ഗളുരു: വിദ്യാർഥികൾക്കിനി മുതൽ കോളേജ് വാഹനത്തെയും പൊതു​ഗതാ​ഗതത്തെയും ആശ്രയിക്കാം . എന്തെന്നാൽ വിദ്യാർഥികൾക്ക് വാഹന വിലക്ക് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നടപടികൾ അവസാന ഘട്ടത്തിലേക്ക്. അപകടങ്ങളുടെ അളവ് കുറക്കുക, വായു മലിനീകരണം കുറക്കുക.പൊതു ​ഗതാ​ഗതം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് കോളേജുകളിൽ വാഹന വിലക്ക് ഏർപ്പെടുത്തുന്നത്. അന്തരീക്ഷ മലിനീകരണം ഏറെ വഷളാകും മുൻപേ ഇത്തരം തീരുമാനങ്ങൾ പ്രാവർത്തികമാക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ജിടി ദേവ ​ഗൗഡെ പറഞ്ഞു.

Read More
Click Here to Follow Us