നഗരത്തിൽ വെള്ളക്കെട്ട്; എങ്ങും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.

WATERLOGGING

ചെന്നൈ: വെള്ളിയാഴ്‌ച പുലർച്ചെ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന്‌ അഞ്ച്‌ റോഡുകളിൽ ഗതാഗത തടസമുണ്ടാവുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്‌തു. കെ കെ നഗറിലെ രംഗരാജപുരം സബ്‌വേയും രാജമന്നാർ റോഡും വെള്ളിയാഴ്ച രാവിലെ മുതൽ ഗതാഗത നിരോധനം ഏർപെടുത്തിയതുകൊണ്ടു എല്ലാ വാഹനങ്ങളും സെക്കൻഡ് അവന്യൂവഴിയാണ് തിരിച്ചുവിട്ടത്.

മെഗാ മാർട്ടിന് സമീപമുള്ള വളസരവാക്കത്തും സ്ഥിതി വ്യത്യസ്തമല്ല അവിടെയും കേശവർദ്ധനി റോഡിലൂടെ ആർക്കോട് റോഡിലേക്ക് ഗതാഗതം തിരിച്ചുവിട്ടു. ടി നഗർ, നന്ദനം, അഡയാർ, മൗണ്ട് റോഡ്, പെരിയമേട് തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിടുന്നതുമൂലം തിരക്കേറിയ സമയങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്,

  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം

അതേസമയം വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇന്റീരിയർ റോഡുകളിൽ വാഹനങ്ങളുടെ ഗതാഗതം മന്ദഗതിയിലായി. കാഞ്ചീപുരത്ത് വാലാജാബാദ്-അവണൂർ കോസ്‌വേ മഴയിൽ ഒലിച്ചുപോയതിനാൽ ബദൽ മാർഗം കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 100 ഗ്രാമീണർ കലക്ടർക്ക് നിവേദനം നൽകിയട്ടുണ്ട്.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts