ധാർവാഡ് കോളേജിൽ വീണ്ടും ഉയർന്ന് കോവിഡ് കണക്കുകൾ.

Covid Karnataka

ബെംഗളൂരു: പുതിയ 99  കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ധാർവാഡിലെ എസ്ഡിഎം കോളേജ് ഓഫ് മെഡിക്കൽ സയൻസസിൽ നോവൽ കൊറോണ വൈറസിന് പോസിറ്റീവ് ആയ വിദ്യാർത്ഥികളുടെ എണ്ണം 281 ആയി ഉയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇനിയും 1,822 പരിശോധനാ ഫലങ്ങൾ കാത്തിരിക്കുകയാണെന്ന് ധാർവാഡ് ജില്ലാ കമ്മീഷണർ നിതീഷ് പാട്ടീൽ പറഞ്ഞത്. പോസിറ്റീവ് ആയ വിദ്യാർത്ഥികളിൽ വെച് ആറ് പേർക്ക് മാത്രമേ രോഗലക്ഷണമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ 66 മെഡിക്കൽ വിദ്യാർത്ഥികൾക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് പരിസരത്തെ രണ്ട് ഹോസ്റ്റലുകൾ സീൽ ചെയ്തിരുന്നു. രോഗബാധിതരായ വിദ്യാർഥികൾ ഹോസ്റ്റൽ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (27-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 322 റിപ്പോർട്ട് ചെയ്തു. 176 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 176 ആകെ ഡിസ്ചാര്‍ജ് : 2950306 ഇന്നത്തെ കേസുകള്‍ : 322 ആകെ ആക്റ്റീവ് കേസുകള്‍ : 6754 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 38196 ആകെ പോസിറ്റീവ് കേസുകള്‍ : 2994561…

Read More

നഗരത്തിൽ 2 ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കൊവിഡ് പോസിറ്റീവ്.

Covid Karnataka

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു.  വൈറസിന്റെ പുതിയ ഒമൈക്രോൺ വേരിയന്റിനെക്കുറിച്ചുള്ള ഭീതി ആരോഗ്യ വകുപ്പ് അധികാരികളിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് ഒമൈക്രോൺ വേരിയന്റ് ബാധിച്ചിട്ടുണ്ടോയെന്ന് കൂടുതൽ പരിശോധനാ റിപ്പോർട്ടുകൾ വന്നാൽമാത്രമേ വ്യക്തമാവുകയുള്ളു എന്ന് ബെംഗളൂരു റൂറൽ ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ് ശനിയാഴ്ച പറഞ്ഞു. പരിശോധനാ ഫലം വരാൻ 48 മണിക്കൂർ കൂടി എടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതിനാൽ ഇരുവരെയും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് അയച്ചിരിക്കുകയാണ്, അവരുടെ പരിശോധനാഫലം ലഭ്യമായി പുതിയ വേരിയന്റ്…

Read More

ഭൂഗർഭ അറ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 17 വയസ്സുകാരൻ മരിച്ചു

UNDERGROUND

ബെംഗളൂരു: ഭൂഗർഭ അറ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു;  ഇതേതുടർന്ന് 3 ബിഡബ്ല്യുഎസ്എസ്ബി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ ഭൂഗർഭ അറയിൽ വാട്ടർ വാൽവ് ഓണാക്കുന്നതിനിടെയാണ് 17 വയസ്സുള്ള ആൺകുട്ടി മരിച്ചത് . കബ്ബൺ റോഡിലെ വാട്ടർ ചേമ്പറിൽ കയറിയ കുട്ടി ബോധരഹിതനായി വീണതോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ആശുപത്രി സ്ഥിരീകരിക്കുകയായിരുന്നു. വിഷവാതകം ശ്വസിച്ചതാണ് മരണകാരണം എന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കബ്ബൺ റോഡിലെ വാട്ടർ ചേമ്പറിന് അഞ്ചടി താഴ്ചയാണുള്ളത്, സുരക്ഷാ സംവിധാനങ്ങളില്ലാതെ കുട്ടിയെ പണിയ്ക്ക് ഇറക്കിയാണ് …

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (27-11-2021).

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന…

Read More

ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ക്ക് ദാരുണാന്ത്യം.

ELEPHANT DIED DUE TO TRAIN COLLISION

ചെന്നൈ: കോയമ്പത്തൂരിനടുത്ത് നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Read More

ഓൺലൈൻ ചൂതാട്ടത്തിൽ 5 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി

SUICIDE

ചെന്നൈ: തിരുപ്പൂരിൽ ഓൺലൈൻ റമ്മി കളിച്ച് 5 ലക്ഷം രൂപ നഷ്ടപ്പെട്ട ബനിയൻ കമ്പനി ജീവനക്കാരൻ ജീവനൊടുക്കി. തിരുപ്പൂർ പാലയക്കാട് രാജമാതാ നഗർ സ്വദേശി സുരേഷാണു ജീവനൊടുക്കിയത്. വീടുവയ്ക്കാനായി സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം രൂപയെടുത്താണ് സുരേഷ് ഓൺലൈൻ റമ്മി കളിച്ചത്. പണം മുഴുവൻ നഷ്ടമായതോടെ കടുത്ത മാനസിക സങ്കര്ഷം നേരിയട്ടെ സുരേഷ് ബുധനാഴ്ച വീട്ടിൽ ജീവനൊടുക്കുകയായിരുന്നു. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടെന്നും അതിനാൽ ഇനി ജീവിച്ചിരിക്കാൻ അർഹതയില്ലെന്നും സുമേഷ് എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസിന് ലഭിച്ചട്ടുണ്ട്.

Read More

വിദ്യാലയത്തിൽ പീഡനം; അധ്യാപകനും പ്രധാനാധ്യാപികയും അറസ്റ്റിൽ.

ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ അതിക്രമത്തിനിരയായെന്ന പരാതിയിൽ അധ്യാപകനെയും വിഷയം മറച്ചുവയ്ക്കാ‍ൻ ശ്രമിച്ച പ്രധാനാധ്യാപികയെയും അരിയല്ലൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഓഫീസിൽ ഹാജർ റജിസ്റ്റർ എടുക്കാൻ എത്തിയ 14 വയസ്സുകാരിയെ അധ്യാപകനായ എസ്.അരുൾ സെൽവൻ(33) പീഡിപ്പിച്ചെന്നാണു കേസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടി പീഡനത്തിനിരയായത്. സംഭവ ദിവസം തന്നെ പെൺകുട്ടി പീഡനവിവരം മറ്റ് അധ്യാപകരെ അറിയിച്ചതിനെ തുടർന്ന് അന്നു തന്നെ പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ പ്രധാനാധ്യാപികയായ എസ്.രാജേശ്വരി (54) അന്ന് അവധിയിലായിരുന്നു. അടുത്ത ദിവസം സ്‌കൂളിലെത്തിയ പ്രധാനാധ്യാപിക പെൺകുട്ടിയെ സമ്മർദത്തിലാക്കി പരാതി പിൻവലിപ്പിക്കാൻ…

Read More

നഗരത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

HEAVY RAIN

ചെന്നൈ: നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി ഇടവിട്ട് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 48 മണിക്കൂറിനുള്ളിൽ നഗരത്തിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്. കൂടാതെ അടുത്ത ഏതാനും മണിക്കൂറുകളിൽ, പരമാവധി ഉപരിതല കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ എത്തുമെന്നും നേരിയ ഇടിമിന്നലോട് കൂടിയ മഴ മണിക്കൂറിൽ 5 മില്ലീമീറ്ററിനും 15 മില്ലീമീറ്ററിനും ഇടയിൽ പെയ്യാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. വെള്ളക്കെട്ടിനെ തുടർന്ന് ബസുള്ള റോഡ്, ഉസ്മാൻ റോഡിന്റെ ഒരു ഭാഗം, ഗിരിയപ്പ റോഡ്, പെരുമ്പാക്കത്തിന്റെ ഭാഗങ്ങൾ,…

Read More

അച്ഛനെ പോലെ സംരക്ഷിക്കും; സ്ത്രീകളോട് സ്റ്റാലിന്‍

ചെന്നൈ: ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ പരാതിയുമായി ശക്തമായി മുന്നോട്ടുപോകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സ്ത്രീകളില്‍ നിന്നും കുട്ടികളില്‍ നിന്നും ലഭിക്കുന്ന ലൈംഗികാതിക്രമണ പരാതികളില്‍ നടപടി എടുക്കാന്‍ വൈകരുതെന്ന് സ്റ്റാലിന്‍ സംസ്ഥാനത്തിന്  നിര്‍ദ്ദേശം നല്‍കിയാട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും പുറത്തുവരുന്നില്ലെന്നും ലൈംഗികാതിക്രമണത്തിന് ഇരയാകുന്നവര്‍ ജീവനൊടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാതെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോരാടണമെന്നും സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും സുരക്ഷയ്ക്ക് സര്‍ക്കാര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…

Read More
Click Here to Follow Us