നഗരത്തിൽ 2 ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കൊവിഡ് പോസിറ്റീവ്.

Covid Karnataka

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു.  വൈറസിന്റെ പുതിയ ഒമൈക്രോൺ വേരിയന്റിനെക്കുറിച്ചുള്ള ഭീതി ആരോഗ്യ വകുപ്പ് അധികാരികളിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് ഒമൈക്രോൺ വേരിയന്റ് ബാധിച്ചിട്ടുണ്ടോയെന്ന് കൂടുതൽ പരിശോധനാ റിപ്പോർട്ടുകൾ വന്നാൽമാത്രമേ വ്യക്തമാവുകയുള്ളു എന്ന് ബെംഗളൂരു റൂറൽ ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ് ശനിയാഴ്ച പറഞ്ഞു. പരിശോധനാ ഫലം വരാൻ 48 മണിക്കൂർ കൂടി എടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതിനാൽ ഇരുവരെയും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് അയച്ചിരിക്കുകയാണ്, അവരുടെ പരിശോധനാഫലം ലഭ്യമായി പുതിയ വേരിയന്റ് സ്ഥിരീകരിക്കുന്നത് വരെ അവിടെ തുടരുമെന്നാണ് അറിയിപ്പ്. 

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

10 “ഉയർന്ന അപകടസാധ്യതയുള്ള” രാജ്യങ്ങളിൽ നിന്ന് ഇതുവരെ 584 പേർ സംസ്ഥാനത്ത്  എത്തിയിട്ടുണ്ടെന്നും ദക്ഷിണാഫ്രിക്കയിൽ നിന്ന് മാത്രം 94 വ്യക്തികളാണ് ഇതുവരെ വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന അപകടസാധ്യതയുള്ള ഒമൈക്രോൺ വേരിയന്റുകൾ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ സ്വീകരിക്കുന്ന സുരക്ഷാ മുൻകരുതലുകളും നടപടികളും പരിശോധിക്കുന്നതിനായി ശ്രീനിവാസ് ബെംഗളൂരു വിമാനത്താവളം സന്ദർശിക്കുകയും ചെയ്‌തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
[masterslider id="10"]

Related posts