ബെംഗളൂരു: ഭൂഗർഭ അറ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഇതേതുടർന്ന് 3 ബിഡബ്ല്യുഎസ്എസ്ബി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ ഭൂഗർഭ അറയിൽ വാട്ടർ വാൽവ് ഓണാക്കുന്നതിനിടെയാണ് 17 വയസ്സുള്ള ആൺകുട്ടി മരിച്ചത് .
കബ്ബൺ റോഡിലെ വാട്ടർ ചേമ്പറിൽ കയറിയ കുട്ടി ബോധരഹിതനായി വീണതോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ആശുപത്രി സ്ഥിരീകരിക്കുകയായിരുന്നു.
വിഷവാതകം ശ്വസിച്ചതാണ് മരണകാരണം എന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കബ്ബൺ റോഡിലെ വാട്ടർ ചേമ്പറിന് അഞ്ചടി താഴ്ചയാണുള്ളത്, സുരക്ഷാ സംവിധാനങ്ങളില്ലാതെ കുട്ടിയെ പണിയ്ക്ക് ഇറക്കിയാണ് അപകടത്തിന് വഴി ഒരുക്കിയത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 304 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ) പ്രകാരം കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മൂന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ഉദ്യോഗസ്ഥർക്കെതിരെയും കുട്ടിയെ ജോലിക്ക് വിന്യസിച്ച ഏജൻസിക്കെതിരെയും പോലീസ് കേസെടുത്തട്ടുണ്ട്. പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.