ലഹരിക്കടത്ത് തടയാനായി സ്പെഷ്യൽ ഡ്രൈവിനു തുടക്കമിട്ട് എക്സൈസ്

ലഹരിക്കെണിയിൽ കുട്ടികൾ പെടുന്നത് തടയാൻ പ്രത്യേക പദ്ധതിയുമായി എക്സൈസ് വകുപ്പ്. മയക്കുമരുന്ന് കടത്ത് തടയാൻ പ്രത്യേക ഡ്രൈവ് ആരംഭിച്ചതായി കണ്ണൂർ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ ടി രാകേഷ് പറഞ്ഞു. സ്കൂളുകൾ കേന്ദ്രീകരിച്ച് ക്യാമ്പയിനുകൾ ഊർജിതമാക്കും. കണ്ണൂരിൽ ലഹരിക്കെണിയിൽ ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അസിസ്റ്റന്‍റ് കമ്മീഷണർ അറിയിച്ചു.
ലഹരി നൽകി സഹപാഠി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസിനെതിരെ ഇരയായ പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. കേസ് വഴിതിരിച്ചുവിടാനാണ് പൊലീസ് ശ്രമിക്കുന്നത് എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ് വിസമ്മതിച്ചു. മകളെ അനാവശ്യമായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തി. പൊലീസ് നടപടി മകളെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. മകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.
കേസ് സ്വകാര്യ ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് മാതാപിതാക്കൾ പറയുന്നത്‌. കേസിന്‍റെ അടിസ്ഥാനത്തിലുള്ള എല്ലാ തെളിവുകളും നൽകിയിട്ടുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് മറ്റ് ഏഴ് പെൺകുട്ടികളുമായി മകൾ ബന്ധപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
  സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ‘അച്ചാമാസ്’ ജോഡികളിലെ രത്നമ്മ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
[masterslider id="10"]

Related posts