വിദ്യാലയത്തിൽ പീഡനം; അധ്യാപകനും പ്രധാനാധ്യാപികയും അറസ്റ്റിൽ.

ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ അതിക്രമത്തിനിരയായെന്ന പരാതിയിൽ അധ്യാപകനെയും വിഷയം മറച്ചുവയ്ക്കാ‍ൻ ശ്രമിച്ച പ്രധാനാധ്യാപികയെയും അരിയല്ലൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഓഫീസിൽ ഹാജർ റജിസ്റ്റർ എടുക്കാൻ എത്തിയ 14 വയസ്സുകാരിയെ അധ്യാപകനായ എസ്.അരുൾ സെൽവൻ(33) പീഡിപ്പിച്ചെന്നാണു കേസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടി പീഡനത്തിനിരയായത്. സംഭവ ദിവസം തന്നെ പെൺകുട്ടി പീഡനവിവരം മറ്റ് അധ്യാപകരെ അറിയിച്ചതിനെ തുടർന്ന് അന്നു തന്നെ പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ പ്രധാനാധ്യാപികയായ എസ്.രാജേശ്വരി (54) അന്ന് അവധിയിലായിരുന്നു. അടുത്ത ദിവസം സ്‌കൂളിലെത്തിയ പ്രധാനാധ്യാപിക പെൺകുട്ടിയെ സമ്മർദത്തിലാക്കി പരാതി പിൻവലിപ്പിക്കാൻ…

Read More