വിദ്യാലയത്തിൽ പീഡനം; അധ്യാപകനും പ്രധാനാധ്യാപികയും അറസ്റ്റിൽ.

ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ അതിക്രമത്തിനിരയായെന്ന പരാതിയിൽ അധ്യാപകനെയും വിഷയം മറച്ചുവയ്ക്കാ‍ൻ ശ്രമിച്ച പ്രധാനാധ്യാപികയെയും അരിയല്ലൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഓഫീസിൽ ഹാജർ റജിസ്റ്റർ എടുക്കാൻ എത്തിയ 14 വയസ്സുകാരിയെ അധ്യാപകനായ എസ്.അരുൾ സെൽവൻ(33) പീഡിപ്പിച്ചെന്നാണു കേസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടി പീഡനത്തിനിരയായത്.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

സംഭവ ദിവസം തന്നെ പെൺകുട്ടി പീഡനവിവരം മറ്റ് അധ്യാപകരെ അറിയിച്ചതിനെ തുടർന്ന് അന്നു തന്നെ പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ പ്രധാനാധ്യാപികയായ എസ്.രാജേശ്വരി (54) അന്ന് അവധിയിലായിരുന്നു. അടുത്ത ദിവസം സ്‌കൂളിലെത്തിയ പ്രധാനാധ്യാപിക പെൺകുട്ടിയെ സമ്മർദത്തിലാക്കി പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചതിനാണ് പ്രധാനാധ്യാപികയെയും അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts