ബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ; ന​ഗരം ചുട്ടുപൊള്ളുന്നു; താപനില 40 ഡിഗ്രിയിലേക്ക്, യുവി വികിരണത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു: കർണാടകയിൽ വേനൽ കടുക്കുന്നു. തലസ്ഥാന നഗരിയായ ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ചൂടിനൊപ്പം അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ അളവ് റെക്കോർഡ് നിലയിലേക്ക് ഉയർന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്.

യുവി സൂചിക ഉയരുന്നു; ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത
നഗരത്തിൽ യുവി സൂചിക സുരക്ഷിത പരിധിക്ക് പുറത്തേക്ക് ഉയർന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തീവ്രമായ അളവിലുള്ള വികിരണം സൂര്യതാപം, ചർമ്മരോഗങ്ങൾ, കണ്ണിന് അസുഖങ്ങൾ, അകാല വാർദ്ധക്യം, ചർമ്മത്തിലെ ക്യാൻസർ എന്നിവയ്ക്ക് കാരണമായേക്കാം. മാർച്ച് ആദ്യവാരം 32 ഡിഗ്രി സെൽഷ്യസ് ആയിരുന്ന ശരാശരി താപനില നിലവിൽ 34 ഡിഗ്രി കടന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ:

  • കനത്ത ചൂട് കണക്കിലെടുത്ത് പൊതുജനങ്ങൾക്കായി ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു:
  • പകൽ 11 മണി മുതൽ വൈകിട്ട് 4 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.
  • അനാവശ്യമായ പുറംയാത്രകൾ നിയന്ത്രിക്കണം.
  • ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇടയ്ക്കിടെ വെള്ളം കുടിക്കുക.
  • നിർജ്ജലീകരണം തടയാൻ പ്രത്യേക ശ്രദ്ധ വേണം.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

* ചൂട് വർധിച്ചതോടെ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.

ഞായറാഴ്ചകളിൽ നഗരം ചുറ്റാനിറങ്ങുന്ന വിനോദസഞ്ചാരികളും താമസക്കാരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും പകൽസമയത്തെ തീക്ഷ്ണമായ ചൂട് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts