ലോറി മരത്തിലിടിച്ച് മറിഞ്ഞ് 2 മലയാളി യുവാക്കള്‍ മരിച്ചു

ബെംഗളൂരു: തുമക്കുരുവില്‍ ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് 2 മലപ്പുറം സ്വദേശികള്‍ മരിച്ചു. കാളികാവ് അഞ്ചച്ച വിടി കുന്നത്ത് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അമീന്‍ (22), ചോക്കാട് മാളിയേക്കല്‍ തട്ടാരമുണ്ടയില്‍ പണിക്കരുന്നന്‍ അബ്ദുല്ല യുടെ മകന്‍ ഇര്‍ഷാദ് അലി (23) എന്നിവരാണു മരിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപ്രതി മോര്‍ച്ചറിയിലേക്കു മാറ്റി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മുഹമ്മദ് അമീന്റെ ഭാര്യ: റിന്‍ഷ. മാതാവ്: മുബീന, സഹോദരങ്ങള്‍: മുഹമ്മദ് യാസീന്‍, അമാനി, ഫാത്തിമ ലയ്യ, ഹവ്വ, നിമ.. ഇര്‍ഷാദ് അലിയുടെ മാതാവ്: ദില്‍ഷാദ്. സഹോദരി:…

Read More

ഇവർ തമ്മിൽ ശരിക്കും എന്താണ് പ്രശ്നം എന്ന് ആളുകൾ; അറിയാൻ വായിക്കാം

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സി പി എം ജില്ലാ സെക്രട്ടറി റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചതോടെയാണ്ട പ്രശ്നങ്ങൾക്ക്ൻ തുടക്കം . ടൗൺഷിപ്പ് സന്ദർശനത്തിലുടനീളം അനുഗമിച്ചപ്പോൾ ആണ് സി പി എം ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അമർഷം തുറന്നുപറഞ്ഞത്. ‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി’ എന്ന് മമ്മൂട്ടി നേരിട്ട് പറയുകയും ചെയ്തു. വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള സർക്കാരിന്റെ ടൗൺ ഷിപ്പ് കാണാനായി ഇന്ന് ഉച്ചയോടെയാണ് മമ്മൂട്ടി…

Read More

ടൗൺഷിപ്പ് സന്ദർശനം; വീഡിയോ കോളില്‍ വിളിച്ച് മമ്മൂട്ടി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കെ റഫീഖ്

കൊച്ചി: വിവാദത്തിനിടെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. വീഡിയോ കോളില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. ഇന്നലെയും മമ്മൂട്ടി റഫീക്കിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്നെ അനുഗമിച്ച കെ റഫീക്കിനോട് മമ്മൂട്ടിഅതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് താരം നേരിട്ടത്. മമ്മൂട്ടി ടൗണ്‍ഷിപ്പിലെത്തിയത് പോസിറ്റീവ് ആയി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെയെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും വിവാദത്തിൽ പ്രതികരിച്ചു.

Read More

സൈബർ തട്ടിപ്പിനിരയായാൽ പണം തിരിച്ചുപിടിക്കാൻ സഹായിക്കും ചെയ്യേണ്ടത് ഇങ്ങനെ; പോലീസ്

തിരുവനന്തപുരം: ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍ററിന്‍റെ പേരിൽ സൈബർ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ് നൽകി പൊലീസ്. സോഷ്യൽ മീഡിയ, ഇമെയിൽ, വാട്‌സ്ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍റർ (I4C) എന്ന പേരിൽ വ്യാജ നോട്ടീസുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അയച്ച് ഭീഷണിപ്പെടുത്തി സൈബർ തട്ടിപ്പുകൾ നടക്കുന്നതായി പൊലീസ് അറിയിച്ചു. വ്യാജ നോട്ടീസുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അയച്ച് ഭീഷണിപ്പെടുത്തൽ, പണം അപഹരിക്കൽ ഉൾപ്പെടെയുള്ളവയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.വ്യാജ നോട്ടീസുകളിൽ വ്യക്തികളുടെ ഐപി അഡ്രസ് ഉപയോഗിച്ച് വിദേശ കറൻസികൾ വിനിമയം നടത്തിയതായും…

Read More

ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണ് എന്നത് ഓർക്കണം;അമേരിക്കയോട് നടൻ കമലഹാസൻ

ഡൽഹി : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തുറന്ന കത്തുമായി നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽഹാസൻ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച തുറന്ന കത്തിൽ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം അമേരിക്കൻ പ്രസിഡന്റിനോട് പ്രതികരിച്ചത്. ഇന്ത്യ പരമാധികാര രാഷ്ട്രമാണെന്നും വിദേശങ്ങളിൽ നിന്നുള്ള ആജ്ഞകൾ തങ്ങൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയെ താത്കാലികമായി ‘അനുവദിക്കുന്നു’വെന്ന് യുഎസ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ തുറന്നകത്ത്. ‘യുഎസ്എയുടെ പ്രസിഡന്റിന്’ എന്നുപറഞ്ഞുകൊണ്ടാണ് കമൽഹാസന്റെ കുറിപ്പ് തുടങ്ങുന്നത്. ‘പ്രിയപ്പെട്ട മിസ്റ്റർ പ്രസിഡന്റ്, ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ, ഒരു…

Read More

സൗഹൃദം ഉപേക്ഷിച്ചതിലെ വൈരാഗ്യം; വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

തുറവൂര്‍: യുവതിയുടെ അശ്ലീല ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച യുവാവ് പിടിയില്‍. കാസര്‍കോട് ചെരുവാത്തൂര്‍ ഗ്രാമപഞ്ചായത്ത് കാടന്‍കോട് വീട്ടില്‍ കെ പി മനീഷിനെയാണ് (37)പൊലീസ് സംഘം പിടികൂടിയത്. യുവതിയുമായി സൗഹൃദത്തിലുണ്ടായിരുന്ന പ്രതി ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ യുവതി സൗഹൃദം അവസാനിപ്പിച്ചു. തുടര്‍ന്നാണ് പ്രതി, ഭര്‍ത്താവിനെയും മകളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയതും യുവതിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതും. പിന്നീട് യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അതില്‍ യുവതിയുടെ പ്രദേശത്തുള്ളവരെ ചേര്‍ക്കുകയും അതില്‍ യുവതിയുടെ അശ്ലീല ഫോട്ടോയും…

Read More

പട്ടാളക്കാരനാകാൻ കൊതിച്ച യുവാവിന്റെ മോഹം തല്ലിക്കെടുത്തി മദ്യപ സംഘം

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണന്‍റെ വേര്‍പാട് ഒരു നാടിന്‍റെയാകെ ഉള്ളുലയ്ക്കുകയാണ്. രോഗബാധിതരായ അച്ഛനും അമ്മയും അടങ്ങിയ നിര്‍ധന കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു ഹരികൃഷ്ണന്‍. പട്ടാളക്കാരനായി നാടിനും കുടുംബത്തിനും കാവലാകാന്‍ കൊതിച്ച 18 കാരനെയാണ് മദ്യപസംഘം തല്ലിക്കൊന്നത്. പൊതുദർശനത്തിന് ശേഷം ഹരികൃഷ്ണന്‍റെ സംസ്കാരം ഐവർകാലയിലെ വീട്ടുവളപ്പിൽ നടന്നു. പൊടിമോനെ എന്ന് വിളിച്ച് നെഞ്ച് പൊട്ടി കരയുന്ന അമ്മ രജനി. പാര്‍ക്കിന്‍സണ്‍സ് തളര്‍ത്തിയ ശരീരവുമായി കണ്ണീര് തോരാതെ അച്ഛന്‍ ജയസേനന്‍. ഐവര്‍കാലയെന്ന ഗ്രാമത്തിന് ഈ കാഴ്ച്ച കണ്ടു നില്‍ക്കാനാകുന്നില്ല. ഹരികൃഷ്ണന്‍റെ വേര്‍പാട് ഒരു…

Read More

ട്രെയിൻ കോച്ചിനടിയിൽ മനുഷ്യന്‍റെ കൈ

ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴയിൽനിന്നും പുറപ്പെടാൻ തുടങ്ങുന്നതിനിടെ ധൻബാദ് എക്‌സ്പ്രസിന്റെ കോച്ചിനടിയിലാണ് മനുഷ്യന്റെ കൈ കണ്ടെത്തിയത്. ട്രെയിനിന്റെ എസ് 5 കോച്ചിനടിയിലായി അറ്റനിലയിലാണ് തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടെത്തിയത്. പുലർച്ചെ ട്രെയിൻ പിറ്റ്-ലൈൻ യാർഡിൽ നിർത്തിയപ്പോൾ ശുചീകരണ ജീവനക്കാരാണ് ശരീരഭാഗം കണ്ടെത്തിയത്.

Read More

ബെംഗളൂരുവിലെ പിങ്ക് വസന്തം; ഈ തണലിന് പിന്നിൽ ഒരാളുണ്ട്, നഗരത്തിന്റെ സ്വന്തം നെഗിൻഹാൽ! ബെംഗളൂരുവിനെ ഗാർഡൻ സിറ്റിയാക്കിയ കഥ !!

ബെംഗളൂരു: വേനൽച്ചൂടിലും ബെംഗളൂരു നഗരം ഒരു സ്വപ്നലോകം പോലെ മനോഹരമാണ്. നഗരവീഥികളിലും നടപ്പാതകളിലും വിരിഞ്ഞുനിൽക്കുന്ന പിങ്ക് നിറത്തിലുള്ള ‘തബേബൂയ റോസ’ പൂക്കൾ ബെംഗളൂരുവിനെ ഒരു വിദേശ രാജ്യത്തെ പൂന്തോട്ടത്തിന് സമാനമാക്കി മാറ്റിയിരിക്കുകയാണ്. നഗരത്തിലെ തിരക്കുകളിൽ നിന്ന് ഒരു നിമിഷം മാറിനിന്ന് ഈ വർണ്ണക്കാഴ്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും പ്രായഭേദമന്യേ എല്ലാവരും സമയം കണ്ടെത്തുന്നു. സിലിക്കൺ സിറ്റിയിലെ തെരുവുകളിൽ ഇന്ന് പെയ്യുന്ന പിങ്ക് പുഷ്പവൃഷ്ടി കാണുമ്പോൾ നഗരവാസികൾ നന്ദി പറയുന്നത് ഒരാളോടാണ്. റിട്ടയേർഡ് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സേതുറാം ഗോപാൽറാവു നെഗിൻഹാൽ (എസ്.ജി. നെഗിൻഹാൽ). 1980-കളിൽ കോൺക്രീറ്റ്…

Read More

പഴകിയ സാമ്പാറിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ബെംഗളൂരുവിൽ 27-കാരി ആത്മഹത്യ ചെയ്തു

ബെംഗളൂരു: വീട്ടിലുണ്ടാക്കിയ സാമ്പാർ പഴയതാണെന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ബെംഗളൂരുവിൽ വീട്ടമ്മ വിഷം കഴിച്ച് മരിച്ചു. കാവ്യ (27) എന്ന യുവതിയാണ് മരിച്ചത്. വ്യാഴാഴ്ച ഭർത്താവ് രംഗസ്വാമിയുമായി ഉണ്ടായ കടുത്ത വാഗ്വാദത്തിന് പിന്നാലെ യുവതി കീടനാശിനി കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി വിവാഹിതരായ കാവ്യയ്ക്കും രംഗസ്വാമിക്കും നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. മൂന്ന് ദിവസം മുൻപ് ഉണ്ടാക്കിയ സാമ്പാർ കാവ്യ വീണ്ടും ചൂടാക്കി വിളമ്പിയതിനെച്ചൊല്ലിയാണ് ദമ്പതികൾക്കിടയിൽ തർക്കം തുടങ്ങിയത്. തർക്കം രൂക്ഷമായതോടെ രംഗസ്വാമി കാവ്യയെ ചീത്തവിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.…

Read More