ലോറി മരത്തിലിടിച്ച് മറിഞ്ഞ് 2 മലയാളി യുവാക്കള്‍ മരിച്ചു

ബെംഗളൂരു: തുമക്കുരുവില്‍ ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിഞ്ഞ് 2 മലപ്പുറം സ്വദേശികള്‍ മരിച്ചു. കാളികാവ് അഞ്ചച്ച വിടി കുന്നത്ത് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അമീന്‍ (22), ചോക്കാട് മാളിയേക്കല്‍ തട്ടാരമുണ്ടയില്‍ പണിക്കരുന്നന്‍ അബ്ദുല്ല യുടെ മകന്‍ ഇര്‍ഷാദ് അലി (23) എന്നിവരാണു മരിച്ചത്.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

മൃതദേഹങ്ങള്‍ ജില്ലാ ആശുപ്രതി മോര്‍ച്ചറിയിലേക്കു മാറ്റി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

മുഹമ്മദ് അമീന്റെ ഭാര്യ: റിന്‍ഷ. മാതാവ്: മുബീന, സഹോദരങ്ങള്‍: മുഹമ്മദ് യാസീന്‍, അമാനി, ഫാത്തിമ ലയ്യ, ഹവ്വ, നിമ..

ഇര്‍ഷാദ് അലിയുടെ മാതാവ്: ദില്‍ഷാദ്. സഹോദരി: റില്‍സാന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts