മെട്രോ ട്രെയിനുകളുടെ പ്രവർത്തന സമയം മാറ്റണം എന്ന ആവശ്യവുമായി എംപി

ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ  ഇപ്പോൾ രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന മെട്രോ ട്രെയിനുകൾ രാവിലെ 5.00 മുതൽ രാത്രി 10 വരെ പ്രവർത്തിപ്പിക്കണമെന്ന് ബെംഗളൂരു സെൻട്രൽ എംപി പി സി മോഹൻ വ്യാഴാഴ്ച ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനോട് (ബിഎംആർസിഎൽ) അഭ്യർത്ഥിച്ചു. നമ്മുടെ മെട്രോയുടെ പ്രവർത്തന സമയം യാത്രക്കാരെ ബാധിക്കുന്നതായി എംപി പറഞ്ഞു.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

ഇപ്പോഴത്തെ സമയം നിരവധി യാത്രക്കാരെ വളരെയധികം ആശങ്കപ്പെടുത്തുന്നു. മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളൾ സംസ്ഥാന സർക്കാർ ലഘൂകരിച്ചതിനെത്തുടർന്ന് ഇപ്പോൾ നഗരത്തിൽ പൊതുഗതാഗതം പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് ബിഎംആർസിഎൽ എംഡിക്ക് അയച്ച കത്തിൽ അദ്ദേഹം പറഞ്ഞു. അതിനാൽ മെട്രോ ട്രെയിനുകളുടെ നിയന്ത്രിത പ്രവർത്തനങ്ങളുടെ പിന്നിലെ യുക്തി എന്താണെന്നും അദ്ദേഹം കത്തിൽ  ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
[masterslider id="10"]

Related posts