അറസ്റ്റിലായ വാഹനങ്ങൾ വഴിമുടക്കുന്നു

ബെംഗളൂരു: പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ തിരക്കേറിയ മഡിവാള ജംക്‌ഷനിലും മറ്റും പാതയോരത്ത് നിർത്തിയിടുന്നത് കനത്ത ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നതായി പരാതി. മഡിവാള ജംക്‌ഷനിലെ ട്രാഫിക് പൊലീസ് സ്റ്റേഷനു സമീപമാണ് വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ സംസ്ഥാനാന്തര ബസുകൾ എത്തുന്ന തിരക്കേറിയ ജംക്‌ഷനാണിത്.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

സ്റ്റേഷൻ വളപ്പിൽ വേണ്ടത്ര സ്ഥലം ഇല്ലാത്തതിനാലാണു പിടിച്ചെടുത്ത വാഹനങ്ങൾ ഇത്തരത്തിൽ പാർക്ക് ചെയ്യേണ്ടി വരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. വാഹനങ്ങളിൽ പലതും കാലപ്പഴക്കം ചെന്നവയാണ് എന്നത് അപകട ഭീഷണി ഉയർത്തുന്നു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമനടപടികൾ പൂർത്തിയായാൽ ലേലം ചെയ്യുകയാണ് പതിവ്.

എന്നാൽ നടപടികളിലെ സങ്കീർണതകൾ കാരണം ഇതിനു കാലതാമസം നേരിടുന്നതായി പൊലീസ് പറയുന്നു. ഇത്തരം വാഹനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും സംവിധാനമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts