സ്വാഭാവിക നീതിക്ക് എതിര്, ഗവ‍ര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധം: എ.കെ ബാലൻ

കണ്ണൂർ സർവകലാശാലയിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സമീപനം ഭരണഘടനാ വിരുദ്ധവും സർവകലാശാല നിയമത്തിന് എതിരുമാണ്. അത് സാമൂഹിക നീതിക്ക് അനുസൃതമല്ല. നടപടി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്, അദ്ദേഹം പറഞ്ഞു.

“ഇത് സ്വാഭാവിക നീതിക്ക് എതിരാണ്, ഗവർണറുടെ സമീപനവുമായി പൊരുത്തപ്പെടാൻ കേരള സമൂഹത്തിന് കഴിയില്ല. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് വി.സിയുടെ പുനർപ്രവേശനം നടത്തിയത്.” അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും സർവകലാശാല നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ടെന്നും എകെ ബാലൻ പറഞ്ഞു. അതിന്റെ വിധി ഗവർണർക്ക് അനുകൂലമാകുമെന്ന് തോന്നുന്നില്ല. നേതാക്കളുടെ മക്കൾ ആയെന്ന് കരുതി മെറിറ്റ് ഉള്ള ആളുകൾക്ക് ജോലി ചെയ്യണ്ടേ എന്നും ബാലൻ ചോദിച്ചു

  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

ഇ.ഡിക്കെതിരെ ഒന്നിച്ച് പോരാടാൻ യു.ഡി.എഫ് തയ്യാറാണെങ്കിൽ അതിന് എൽ.ഡി.എഫും തയ്യാറാണെന്നും ബാലൻ പറഞ്ഞു. ഏറ്റവും കൂടുതൽ സ്‌കോറുള്ള ആളെയല്ല നിയമിക്കുക. മിനിമം സ്‌കോർ മതി. അതിനപ്പുറം എത്ര സ്‌കോർ നേടിയാലും അതിന് വെയ്‌റ്റേജ് ഇല്ല. പെർഫോമൻസും മറ്റു യോഗ്യതകളും ഒപ്പം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി
[masterslider id="10"]

Related posts