സ്വകാര്യ – ധനകാര്യ ഏജൻസികളുടെ പീഡനം; കർണാടകയിൽ രണ്ട് വർഷത്തിൽ 32 മരണം

ബെംഗളൂരു : കർണാടകയിൽ സ്വകാര്യ ധനകാര്യ കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പീഡന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഉത്തര കന്നടയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഇതുവരെ രജിസ്റ്റർ ചെയ്‌തത്‌ 26 കേസുകളാണ്. ഹാ​വേ​രി, തു​മ​കു​രു ജി​ല്ല​ക​ളി​ൽ 12 കേ​സു​ക​ൾ, ഗ​ഡ​ഗ് ജി​ല്ലയിൽ ഒ​മ്പ​ത് കേസുകൾ, ഉ​ഡു​പ്പി​യി​ൽ ആ​റും മാ​ണ്ഡ്യ, ബെ​ല​ഗാ​വി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ച് കേ​സു​ക​ളും നിലവിൽ റിപ്പോർട്ട് ചെയ്‌തു. പൊ​ലീ​സ് സമർപ്പിച്ച ക​ണ​ക്കു​ക​ൾ ​പ്ര​കാ​രം 2023നും 2025​നും ഇ​ട​യി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ആ​കെ 111 സാ​മ്പ​ത്തി​ക പീ​ഡ​ന കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെയ്‌തു. 272 പ്രതികളെയാണ്‌ പൊലീസ് പിടികൂടിയത്.…

Read More
Click Here to Follow Us