ബെംഗളൂരു: കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും വിട്ടുവീഴ്ച ചെയ്യാതെ പൊലീസ് പ്രവർത്തിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പോലീസ് പതാക ദിനാചരണത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി, “കുറ്റകൃത്യങ്ങളോടും ക്രിമിനലുകളോടും ഒരു വിട്ടുവീഴ്ചയും കൂടാതെ പോലീസ് പ്രവർത്തിച്ചാൽ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനാകും, സംസ്ഥാന സർക്കാർ അവരുടെ പോലീസ് സേനയിൽ അഭിമാനിക്കുന്നു, സംസ്ഥാന പോലീസ് മികച്ച സ്ഥാനത്തേക്ക് ഉയരട്ടെയെന്നും ആശംസിക്കുന്നു പറഞ്ഞു. സമൂഹത്തിൽ സമാധാനവും ക്രമസമാധാനവും നിലനിർത്തുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടത് പോലീസ് വകുപ്പിന്റെ കടമയാണെന്ന് മുഖ്യമന്ത്രി അടിവരയിട്ടു. ഇക്കാര്യത്തിൽ, സേനയിലെ അച്ചടക്കത്തിനും കാര്യക്ഷമതയ്ക്കും സമഗ്രതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. “നമ്മുടെ…
Read MoreTag: Karnataka police
പോലീസ് ക്ഷേമനിധിയിലേക്ക് 5 കോടി രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ബെംഗളൂരു : പോലീസ് ക്ഷേമനിധിക്ക് 5 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, “മനസ്സാക്ഷിയ്ക്കും നിഷ്പക്ഷതയ്ക്കും മാനുഷിക ഗുണങ്ങൾക്കും” പേരുകേട്ട പോലീസ് സേനയിൽ തന്റെ സർക്കാർ അഭിമാനിക്കുന്നു പറഞ്ഞു. കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും വിട്ടുവീഴ്ചയില്ലാതെ പൊലീസ് പ്രവർത്തിച്ചാൽ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനാകും. പോലീസ് സേനയിൽ സംസ്ഥാന സർക്കാർ അഭിമാനിക്കുന്നു. പോലീസ് സേന രാജ്യത്തെ ഒന്നാം സ്ഥാനത്തേക്ക് ഉയരട്ടെയെന്ന് ആശംസിക്കുന്നു,” പോലീസ് പതാക ദിനാചരണത്തിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. “സേനയിൽ അച്ചടക്കവും കാര്യക്ഷമതയും സമഗ്രതയും വളരെ പ്രധാനമാണ്. നമ്മുടെ പോലീസ് സേന അതിന്റെ മനസ്സാക്ഷിക്കും…
Read Moreനാല് കുട്ടികളും സ്ത്രീയും കൊല്ലപ്പെട്ടതിന് പിന്നിലെ ദുരൂഹത നീക്കി കർണാടക പോലീസ്; പ്രതി പിടിയിൽ
ബെംഗളൂരു : കർണാടക പോലീസ് നാല് കുട്ടികളെയും അമ്മയെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിയുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലക്ഷ്മി (30), ഇവരുടെ മൂന്ന് മക്കളായ കോമള (8), രാജ് (10), കുനാൽ (5), അനന്തരവൻ ഗോവിന്ദ (13) എന്നിവരുടെ കൊലപാതകത്തിന് പിന്നിലെ ദുരൂഹത നീങ്ങിയത് പ്രതി ലക്ഷ്മി (32) യുടെ അറസ്റ്റോടെയാണ്. പ്ലാസ്റ്റിക് സാധനങ്ങളുടെ വ്യാപാരിയായ മരിച്ച ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാമുമായി പ്രതി ലക്ഷ്മിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ബെംഗളൂരുവിൽ നിന്ന് 100 കിലോമീറ്റർ അകലെ മാണ്ഡ്യ ജില്ലയിലെ കൃഷ്ണ രാജ സാഗറിലെ…
Read Moreകർണാടക പോലീസിന്റെ ഭാഗമാകാൻ ട്രാൻസ്‌ജെൻഡേഴ്‌സിന് അവസരം
ബെംഗളൂരു: ട്രാൻസ്‌ജെൻഡേഴ്‌സിന് ആദ്യമായി കർണാടക പോലീസിന്റെ വാതിലുകൾ തുറക്കുന്നു. സ്പെഷ്യൽ റിസർവ് സബ്ഇൻസ്‌പെക്ടർമാരെയും സീൻ ഓഫ് ക്രൈം ഓഫീസർമാരെയും (എസ്‌ഒസിഒ) നിയമിക്കുന്നതിനുള്ള നടന്നുകൊണ്ടിരിക്കുന്ന റിക്രൂട്ട്‌മെന്റിൽ കർണാടക പോലീസ് കമ്മ്യൂണിറ്റിയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (റിക്രൂട്ട്‌മെന്റ്) പ്രസിദ്ധീകരിച്ച വിജ്ഞാപനമനുസരിച്ച്, 70 തസ്തികകളിൽ അഞ്ചെണ്ണം ട്രാൻസ്‌ജെൻഡറുകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 12 മുതൽ ജനുവരി 18 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഫോറൻസിക് സയൻസ് ലബോറട്ടറിയും ട്രാൻസ്‌ജെൻഡറുകൾക്കായി നീക്കിവച്ചിരിക്കുന്ന മൂന്ന് ഒഴിവുകളുള്ള 206 സീൻ ഓഫ് ക്രൈം ഓഫീസർ…
Read Moreരണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണം കവർന്ന സംഘം പിടിയിൽ
ബെംഗളൂരു: കബ്ബൺപേട്ടിലെ ബുള്ളിയൻ വ്യാപാരിയിൽ നിന്ന് 2.5 കോടി രൂപ വിലമതിക്കുന്ന 5,500 ഗ്രാം സ്വർണ്ണ ബിസ്‌ക്കറ്റ് കവർന്ന സംഘത്തിലെ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും രൂപീകരിച്ച പ്രത്യേക സംഘമാണ് ഇവരിൽ നിന്ന് സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടിയത്. സർവജ്ഞനഗറിലെ മുഹമ്മദ് ഫർഹാൻ (23), നാഗവാര മെയിൻ റോഡിലെ മുഹമ്മദ് ഹുസൈൻ (35), വെങ്കിടേശപുര സ്വദേശികളായ മുഹമ്മദ് ആരിഫ് (34), അഞ്ജും (39), കുശാലനഗറിലെ ഷാഹിദ് അഹമ്മദ് (24), ഉമേഷ് (54) . ആർടി നഗറിലെ സുഹൈൽ…
Read Moreകോവിഡ് 19 ബാധിച്ച് മരിച്ച പോലീസുകാരുടെ ബന്ധുക്കൾക്കുള്ള ധനസഹായത്തിനായി ₹2.7 കോടി രൂപ
ബെംഗളൂരു: കർണാടക ഡിജിയും ഐജിപിയുമായ പ്രവീൺ സൂദ് തിങ്കളാഴ്ച ഡ്യൂട്ടിയിലിരിക്കെ കൊവിഡ്-19 ബാധിച്ച് ജീവൻ നഷ്ടപ്പെട്ട 90 പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക്സമ്മാനിച്ചു. ചെക്കുകളുടെ ആകെ മൂല്യം ഏകദേശം 2.7 കോടി രൂപയോളമാണ്. ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് ഈ തുക സംഭാവന ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കുള്ള ചെറിയ സംഭാവനയാണ് ഇതെന്ന് മാൻകൈൻഡ് ഫാർമസീനിയർ ഡിവിഷണൽ മാനേജർ മനീഷ് അറോറ പറഞ്ഞു. ഓരോ കുടുംബത്തിനും സർക്കാർ ഇതിനകം 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് സൂദ് പറഞ്ഞു. ഇതിനുപുറമെ, മരിച്ചവരുടെ…
Read Moreസംസ്ഥാനത്തെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് എച്ച്.എം.മെഡൽ.
ബെംഗളൂരു: അന്വേഷണത്തിലെ മികവിനായി കർണാടകയിൽ നിന്നുള്ള ആറ് പോലീസ് ഉദ്യോഗസ്ഥർ അടക്കം152 ഉദ്യോഗസ്ഥർക്ക് എച്ച്എം മെഡൽ നൽകി ആദരിച്ചു. 2021 ഇൽ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ പുലർത്തിയ ഉയർന്ന പ്രൊഫഷണൽ നിലവാരത്തിന് ‘കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ ഫോർ ഇൻവെസ്റ്റിഗേഷൻ‘ ലഭിച്ച രാജ്യത്തെ 152 പോലീസ് ഉദ്യോഗസ്ഥരിൽ കർണാടകയിൽ നിന്നുള്ള ആറ് പോലീസുകാരും ഉൾപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. രാജ്യത്തുടനീളമുള്ള 28 വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നവർക്കാണ് അവാർഡ് ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഉയർന്ന പ്രൊഫഷണൽ നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലെ അത്തരം മികവ് തിരിച്ചറിയുന്നതും ലക്ഷ്യമിട്ടാണ്…
Read More