കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും വിട്ടുവീഴ്ച ചെയ്യാതെ പൊലീസ് പ്രവർത്തിച്ചാൽ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാം: മുഖ്യമന്ത്രി

ബെംഗളൂരു: കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും വിട്ടുവീഴ്ച ചെയ്യാതെ പൊലീസ് പ്രവർത്തിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

പോലീസ് പതാക ദിനാചരണത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി, “കുറ്റകൃത്യങ്ങളോടും ക്രിമിനലുകളോടും ഒരു വിട്ടുവീഴ്ചയും കൂടാതെ പോലീസ് പ്രവർത്തിച്ചാൽ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനാകും, സംസ്ഥാന സർക്കാർ അവരുടെ പോലീസ് സേനയിൽ അഭിമാനിക്കുന്നു, സംസ്ഥാന പോലീസ് മികച്ച സ്ഥാനത്തേക്ക് ഉയരട്ടെയെന്നും ആശംസിക്കുന്നു പറഞ്ഞു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

സമൂഹത്തിൽ സമാധാനവും ക്രമസമാധാനവും നിലനിർത്തുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടത് പോലീസ് വകുപ്പിന്റെ കടമയാണെന്ന് മുഖ്യമന്ത്രി അടിവരയിട്ടു. ഇക്കാര്യത്തിൽ, സേനയിലെ അച്ചടക്കത്തിനും കാര്യക്ഷമതയ്ക്കും സമഗ്രതയ്ക്കും അദ്ദേഹം ഊന്നൽ നൽകി.

“നമ്മുടെ പോലീസ് സേന അതിന്റെ മനസ്സാക്ഷി, നിഷ്പക്ഷത, മാനുഷിക ഗുണങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. സമാധാനവും സാമൂഹിക ക്രമവും ഉറപ്പാക്കാൻ മനസ്സാക്ഷിയും മാനുഷിക ആശയങ്ങളും പ്രധാനമാണ്,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts