അന്വേഷണം ഇഴയുന്നു, പരാതിയുമായി ശ്രുതിയുടെ കുടുംബം

ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ജീവനൊടുക്കിയ സംഭവത്തില്‍ ബെംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നതായി പരാതി.

യുവതിയുടെ ആത്മഹത്യ കുറിപ്പിലടക്കം ആരോപണ വിധേയനായ ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കോറോത്തിനെയാണ് ബെംഗളൂരു വൈറ്റ് ഫീല്‍ഡ് പൊലീസ് തിരയുന്നത്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. ശ്രുതി മരണപ്പെട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ ആവാത്തത് പോലീസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് ശ്രുതിയുടെ കുടുംബം.
പ്രതിയെ പിടികൂടാനാകാത്തത് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ശ്രുതിയുടെ മരണമൊഴിയായി കണക്കാക്കാവുന്ന വിധത്തില്‍ മൂന്ന് ആത്മഹത്യാ കുറിപ്പുകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇതെല്ലാം തെളിവുകളായി അവശേഷികുമ്പോഴാണ് അനീഷ് ഒളിവിലാണെന്ന് ബെംഗളൂരു പൊലീസ് വാദിക്കുന്നത്.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

കേസില്‍ അന്വേഷണം നടക്കുകയാണെന്നും അനീഷിനെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് ശ്രമമെന്നും ബെംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എസ്. ഗിരീഷ് അറിയിച്ചു. അന്വേഷണസംഘം കേരളത്തിലും കര്‍ണാടകത്തിലും തിരച്ചില്‍ നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
[masterslider id="10"]

Related posts