സംസ്ഥാനത്തെ ആറ്‌ പോലീസ് ഉദ്യോഗസ്ഥർക്ക് എച്ച്.എം.മെഡൽ.

ബെംഗളൂരു: അന്വേഷണത്തിലെ മികവിനായി കർണാടകയിൽ നിന്നുള്ള ആറ് പോലീസ് ഉദ്യോഗസ്ഥർ അടക്കം152 ഉദ്യോഗസ്ഥർക്ക്  എച്ച്എം മെഡൽ നൽകി ആദരിച്ചു.

2021 ഇൽ  കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ പുലർത്തിയ  ഉയർന്ന പ്രൊഫഷണൽ നിലവാരത്തിന്കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ ഫോർ ഇൻവെസ്റ്റിഗേഷൻലഭിച്ച രാജ്യത്തെ 152 പോലീസ് ഉദ്യോഗസ്ഥരിൽ കർണാടകയിൽ നിന്നുള്ള ആറ് പോലീസുകാരും ഉൾപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.

  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

രാജ്യത്തുടനീളമുള്ള 28 വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നവർക്കാണ് അവാർഡ് ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ  ഉയർന്ന പ്രൊഫഷണൽ നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലെ അത്തരം മികവ് തിരിച്ചറിയുന്നതും ലക്ഷ്യമിട്ടാണ് ഈ മെഡൽ 2018 മുതൽ ആന്യോഷണ ഉദ്യോഗസ്ഥർക്കായി നൽകി തുടങ്ങിയത്.  വർഷം അവാർഡ് ലഭിച്ചവരിൽ കേരളത്തിൽ നിന്നുള്ള 9 പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts