ഇനി ഒരു ലോക്ക്ഡൗണിന് സാധ്യത ഉണ്ടോ ? റെവന്യൂ മന്ത്രിയുടെ പ്രതികരണം…

ബെംഗളൂരു: നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാറിന് പദ്ധതിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക വ്യക്തമാക്കി.

കോവിഡ് 19 കേസുകളിൽ പുതിയതായി വർദ്ധനവ് ഉണ്ടാകുന്നതിനെ തുടർന്ന് ജനങ്ങളോട് വീടുകളിൽ തുടരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്.

ബെംഗളൂരുവിൽ പെട്ടെന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ഉള്ള ഒരു നിർദ്ദേശവും ഇപ്പോൾ സർക്കാരിന് മുൻപിലില്ല,” എന്ന് മന്ത്രി അശോക പറഞ്ഞു. “ലോക്ക്ഡൗണും, ലോക്ക്ഡൌൺ പോലുള്ള മറ്റ് നിയന്ത്രണ നടപടികളും ആളുകളെ ബാധിക്കുന്നു എന്നും പകരം, സാഹചര്യം നിയന്ത്രണത്തിലാക്കാൻ കഴിയുന്ന മന്ദഗതിയിലുള്ള ഒരു കോവിഡ് നിയന്ത്രണസമീപനമാണ് ഞങ്ങൾ  സ്വീകരിക്കുകഎന്നും അദ്ദേഹം പറഞ്ഞു.

  വണ്ടി ഇനി തോന്നുപോലെ എവിടെയും ഇടല്ലേ; ബെംഗളൂരുവിൽ ഇന്ന് മുതൽ വീണ്ടും ടോവിംഗ് തുടങ്ങി; നിയമം ലംഘിച്ചാൽ വാഹനം 'പൊക്കും'

ബെംഗളൂരുവിൽ ഇപ്പോൾ കോവിഡ് വ്യാപനം ആശ്വാസകരമായ അവസ്ഥയിലാണ് ഉള്ളത് എന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ബെംഗളൂരുവിൽ കേസുകളുടെ എണ്ണം കുറയുന്നു. അതിനാൽ, നഗരം  വലിയ പ്രശ്നം നേരിടുന്നില്ല എന്നാൽ, കേസുകൾ വർദ്ധിക്കുന്ന മറ്റ് ജില്ലകളിൽ, ഡെപ്യൂട്ടി കമ്മീഷണർമാർ വൈറസ് വ്യാപനം നിയന്ത്രണത്തിലാക്കുന്നതിനായി നൈറ്റ് കർഫ്യു പോലുള്ള നടപടികൾ എടുക്കുന്നുണ്ട്” എന്ന് മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുടെ സ്വകാര്യ ദൃശ്യം ഇന്റർനെറ്റിൽ; 3 പുരുഷന്മാരുമായി രഹസ്യബന്ധം; 19 പേജുള്ള കത്തെഴുതി വെച്ച് ടെക്കി ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം
[masterslider id="10"]

Related posts

Click Here to Follow Us