വ്യാജ ഇമെയിൽ; ബെംഗളൂരു ആർച്ച് ബിഷപ്പിന്റെ പേരിൽ പണം തട്ടാൻ ശ്രമം; കേസെടുത്ത് പോലീസ്

ബെംഗളൂരു : ബെംഗളൂരു ആർച്ച് ബിഷപ് റവ. പീറ്റർ മച്ചാഡോയുടെ പേരിൽ സംഭാവന ആവശ്യപ്പെട്ട് ഇമെയിൽ അയച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.

കഴിഞ്ഞ ഒക്ടോബറിലാണ് ആദ്യം ആർച്ച് ബിഷപ്പിന്റെ പേരിൽ പണം ആവശ്യപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തത്. ആർച്ച് ബിഷപ്പിന്റെ പേരിലുള്ള ഇമെയിലിൽനിന്ന് സംഭാംഗമായ ഒരാൾക്കാണ് സന്ദേശം വന്നത്.

  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ

പാവപ്പെട്ടവരെ സഹായിക്കാൻ സംഭാവന നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഔദ്യോഗിക ഇമെയിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ അതിരൂപത നിയമനടപടി സ്വീകരിച്ചിരുന്നില്ല.

പക്ഷേ, കഴിഞ്ഞ 20 ദിവസത്തിനിടെ സഭയിലെ 200-ഓളം പേർക്ക് സമാനരീതിയിൽ പണം ആവശ്യപ്പെട്ട് മെയിൽ ലഭിച്ചു.

ഇതനുസരിച്ച് ഒരാൾ പണം അയച്ചുകൊടുക്കുകയും ചെയ്തു. ബംഗളൂരുവിൽ കാഴ്ച പരിമിതരായ വിദ്യാർഥികൾക്കായുള്ള ജ്യോതി സേവാ ഹോമിന് ഇമെയിൽ ലഭിക്കുകയും ആർച്ച് ബിഷപ്പ് ഹോം സന്ദർശിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.

ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. െൈസബർ ക്രൈം പോലീസാണ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
[masterslider id="10"]

Related posts

Click Here to Follow Us