ഫ്‌ളൈ ഓവറിന് കീഴിൽ സ്പോർട്ട്സ് ട്രാക്കുകൾ നിർമിക്കാനുള്ള പദ്ധതി ബിബിഎംപി ഉപേക്ഷിച്ചു

ബെംഗളൂരു: ശിവാനന്ദ സർക്കിൾ ഫ്‌ളൈ ഓവറിന് കീഴിൽ കായികരംഗം നിർമിക്കുന്നതിനെ നാട്ടുകാർ എതിർത്ത പശ്ചാത്തലത്തിൽ പദ്ധതി ബിബിഎംപി ഉപേക്ഷിച്ചു.

ഫ്ലൈ ഓവർ തണലിൽ ആളുകൾക്ക് വിശ്രമിക്കാൻ ബെഞ്ചുകളും പൊതു ടോയ്‌ലറ്റുകളും ഇപ്പോൾ നിർമ്മിക്കുന്നുണ്ട്.

സംസ്കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന തീമുകൾ വരച്ച് തൂണുകൾ മനോഹരമാക്കാനും ബിബിഎംപി തീരുമാനിച്ചിട്ടുണ്ട് .

ഫ്‌ളൈ ഓവറിന് കീഴിൽ കുട്ടികൾക്കായി ഒരു ബാസ്‌ക്കറ്റ്‌ബോൾ ഗ്രൗണ്ടും സ്കേറ്റിംഗ് റിങ്കും വികസിപ്പിക്കാൻ ഏജൻസി നേരത്തെ നിർദ്ദേശിച്ചിരുന്നതായി വൃത്തങ്ങൾ അറിയിച്ചു.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

അവിടെ ഒരു ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ടും മറ്റ് കായിക സൗകര്യങ്ങളും വികസിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നു. എന്നാൽ പൊതുജനങ്ങൾ എതിർപ്പ് അറിയിച്ചതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നു.

ഇപ്പോൾ ബെഞ്ചുകളും ടോയ്‌ലറ്റുകളും മാത്രമാണ് നിർമ്മിക്കുന്നത് എന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു .

തിരക്കേറിയ രണ്ട് റോഡുകളുടെ കവലയിലാണ് ശിവാനന്ദ സർക്കിൾ മേൽപ്പാലം സ്ഥിതിചെയ്യുന്നതെന്ന് ബിബിഎംപി പ്രോജക്ടുകൾക്കായുള്ള സ്പെഷ്യൽ കമ്മീഷണർ പി എൻ രവീന്ദ്ര പറഞ്ഞു.

തിരക്കേറിയ റോഡ് മുറിച്ചുകടന്ന് മേൽപ്പാലത്തിന് താഴെയുള്ള കളിസ്ഥലത്തേക്ക് പ്രവേശിക്കുന്ന കുട്ടികളുടെ സുരക്ഷയെക്കുറിച്ച് പരിസരവാസികൾ ആശങ്ക പ്രകടിപ്പിച്ചു.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

എന്നാൽ ഇത് മാലിന്യക്കൂമ്പാരമായി മാറുന്നത് തടയാനും ഈ സ്ഥലം പൊതുജനങ്ങൾക്കായി ഉപയോഗിക്കാനുമായാണ് ഇവിടെ ഇപ്പോൾ പൊതു ഉപയോഗത്തിനായി വികസിപ്പിക്കുന്നത്.

പൗരന്മാർക്ക് അവിടെ ഇരുന്ന് വിശ്രമിക്കാമെന്നും രവീന്ദ്ര പറഞ്ഞു. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് മറ്റ് ഫ്‌ളൈ ഓവറുകൾക്ക് കീഴിൽ സമാനമായ പദ്ധതികൾ ഏറ്റെടുക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
[masterslider id="10"]

Related posts