കന്നഡ സംസാരിച്ചാൽ ഒരു നിരക്ക്, ഇല്ലെങ്കിൽ അധിക നിരക്ക്; വൈറലായി ബെംഗളൂരുവിലെ ഓട്ടോ വിവേചനം 

ബെംഗളൂരു: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവർ പഠിക്കാനും ജോലിക്കുമായും മറ്റും ചേക്കേറുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ബെംഗളൂരു നഗരം.

കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് നിരവധി സംവാദങ്ങളും പ്രശ്നങ്ങളും നഗരത്തിൽ പലപ്പോഴായി ഉണ്ടാകാറുണ്ട്.

ഇപ്പോഴിതാ, വ്യത്യസ്ത ഭാഷകളില്‍ സംസാരിക്കുന്ന രണ്ട് യുവതികള്‍ നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളോട് യാത്രാനിരക്ക് ചോദിക്കുന്ന വീഡിയോ ആണ് സമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുന്നത്.

ഹിന്ദി സംസാരിക്കുന്ന യുവതിയില്‍ നിന്ന് കന്നഡ സംസാരിക്കുന്നവരേക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നത് ഈ വീഡിയോയില്‍ വ്യക്തമാണ്.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

ഒരാള്‍ ഹിന്ദിയിലും ഒരാള്‍ കന്നഡയിലും സംസാരിക്കുന്നു.

ആദ്യം ഒരേസ്ഥലത്തേക്കുള്ള യാത്രയ്ക്ക് ഹിന്ദി യാത്രക്കാരിയോട് പോകാനാകില്ലെന്ന് ഒരു ഓട്ടോ ഡ്രൈവർ പറഞ്ഞു.

എന്നാല്‍, അതേ ട്രിപ്പ് കന്നഡ സംസാരിക്കുന്നവരോട് പോകാം എന്നും പറയുന്നു.

രണ്ടാമത്തെ ആളോട് ഹിന്ദി സംസാരിക്കുന്ന യുവതി ഇന്ദിരാനഗർ പോകുമോ എന്ന് ചോദിക്കുന്നു.

300 രൂപയാണ് അദ്ദേഹം നിരക്ക് പറയുന്നത്.

തൊട്ടുപിന്നാലെ അതേസ്ഥലത്തേക്ക് നിരക്ക് ചോദിക്കുന്ന കന്നഡ സംസാരിക്കുന്ന യുവതിയോട് ഇദ്ദേഹം 200 രൂപ നിരക്ക് പറയുന്നു.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

മൂന്നാമത്തെ ഡ്രൈവർ ഹിന്ദി സംസാരിക്കുന്ന യുവതിയോട് ട്രിപ്പിന് പോകാനാകില്ലെന്ന് പറയുകയും കന്നഡ സംസാരിക്കുന്നവരെ കൊണ്ടുപോകാൻ സമ്മതിക്കുകയും ചെയ്തു.

വീഡിയോ വൈറലായതോടെ നഗരത്തിലെ അന്യായമായ വിലനിർണയത്തെ വിമർശിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തോൽവികളിൽ നിന്ന് പാഠം പഠിച്ച 'ട്രബിൾ ഷൂട്ടർ'; ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ വീര്യം സ്കൂൾ കാലം തൊട്ടേ
[masterslider id="10"]

Related posts