ഒപ്പം പോയില്ല, ലൈംഗിക തൊഴിലാളിയെ മൂന്നു പേർ ചേർന്ന് തല്ലിച്ചതച്ചു

ബെംഗളൂരു:പ്രായപൂർത്തിയാകാത്തവർക്കൊപ്പം പോകാൻ വിസമ്മതിച്ചതിന് 32 കാരിയായ ലൈംഗികത്തൊഴിലാളിയെ മൂന്ന് അജ്ഞാതർ ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചു.

ബെംഗളൂരു മജസ്റ്റിക് ബസ് സ്റ്റാൻഡിനുള്ളിലാണ് സംഭവം. ടി ദാസറഹള്ളി സ്വദേശിനിയായ യുവതിയാണ് എടിഎം കിയോസ്‌കിന് സമീപംവെച്ച് ആക്രമിച്ചത്. തന്നെ സമീപിച്ച യുവാക്കൾക്ക് 20 വയസ്സ് മാത്രമാണ് പ്രായമെന്ന് മനസ്സിലായപ്പോൾ യുവതി അവർക്കൊപ്പം പോകാൻ വിസമ്മതിച്ചതാണ് അക്രമത്തിന് പ്രകോപനമായത്.

പിന്നീട് മറ്റൊരു ലൈംഗികത്തൊഴിലാളിയുമായി മൂവർസംഘം വഴക്കിട്ടപ്പോൾ ടി ദാസറഹള്ളി സ്വദേശിനി യുവാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് രാത്രി 10നും 1.10നും ഇടയിലുള്ള സമയത്ത് മരപ്പലക കൊണ്ട് യുവതിയെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.

  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്

ഉടൻ തന്നെ യുവതിയെ കെസി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, യുവതി ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ദേഹമാസകലം ക്ഷതമേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങളും പരിക്കേറ്റു. യുവതിയുടെ പരാതിയിൽ അജ്ഞാതരായ മൂന്ന് പേർക്കെതിരെ ഉപ്പാർപേട്ട് പോലീസ് കേസെടുത്തു.

മർദനമേറ്റ യുവതി എല്ലാ ദിവസവും ബസ് സ്റ്റാൻഡിൽ വരികയും ഇടപാടുകാർക്കായി എടിഎം കിയോസ്‌കിന് സമീപം കാത്തിരിക്കുകയും ചെയ്യാറുണ്ട്. സംഭവദിവസം രാത്രി 7 മണിക്ക് മൂന്ന് പ്രതികളും യുവതിയുടെ അടുത്തേക്ക് വന്നെങ്കിലും, അവർ വളരെ ചെറുപ്പമായതിനാൽ യുവതി, അവരെ നിരസിക്കുകയായിരുന്നു.

  ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം; വർഗീയ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ

തുടർന്ന് മറ്റൊരു ലൈംഗികത്തൊഴിലാളിയുമായി ചായകുടിച്ച ശേഷം യുവതി തിരിച്ചെത്തിയപ്പോൾ, മൂന്ന് പേർ വീണ്ടും കിയോസ്‌കിന് സമീപം വന്ന് മറ്റ് ലൈംഗികത്തൊഴിലാളികളുമായി വഴക്കുണ്ടാക്കാൻ തുടങ്ങി. അവരെ ആദ്യം സമീപിച്ച് യുവതി അവിടേക്ക് എത്തുകയും യുവാക്കളെ താക്കീത് ചെയ്യുകയും ചെയ്തു. ഇതിനുശേഷം സ്ഥലത്തുനിന്ന് പോയ യുവാക്കൾ മരപ്പലകയുമായി തിരിച്ചെത്തി യുവതിയെ ആക്രമിച്ചശേഷം ഓടിരക്ഷപെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ സ്മാർട്ട്ഫോൺ, ടിവിയിൽ നെറ്റ്ഫ്ലിക്സ്; സുഖലോലുപയിൽ ബെംഗളൂരു ജയിലിൽ തടവുകാർ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts

Click Here to Follow Us