ഒപ്പം പോയില്ല, ലൈംഗിക തൊഴിലാളിയെ മൂന്നു പേർ ചേർന്ന് തല്ലിച്ചതച്ചു

ബെംഗളൂരു:പ്രായപൂർത്തിയാകാത്തവർക്കൊപ്പം പോകാൻ വിസമ്മതിച്ചതിന് 32 കാരിയായ ലൈംഗികത്തൊഴിലാളിയെ മൂന്ന് അജ്ഞാതർ ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചു. ബെംഗളൂരു മജസ്റ്റിക് ബസ് സ്റ്റാൻഡിനുള്ളിലാണ് സംഭവം. ടി ദാസറഹള്ളി സ്വദേശിനിയായ യുവതിയാണ് എടിഎം കിയോസ്‌കിന് സമീപംവെച്ച് ആക്രമിച്ചത്. തന്നെ സമീപിച്ച യുവാക്കൾക്ക് 20 വയസ്സ് മാത്രമാണ് പ്രായമെന്ന് മനസ്സിലായപ്പോൾ യുവതി അവർക്കൊപ്പം പോകാൻ വിസമ്മതിച്ചതാണ് അക്രമത്തിന് പ്രകോപനമായത്. പിന്നീട് മറ്റൊരു ലൈംഗികത്തൊഴിലാളിയുമായി മൂവർസംഘം വഴക്കിട്ടപ്പോൾ ടി ദാസറഹള്ളി സ്വദേശിനി യുവാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് രാത്രി 10നും 1.10നും ഇടയിലുള്ള സമയത്ത് മരപ്പലക കൊണ്ട് യുവതിയെ ആക്രമിച്ചതെന്ന്…

Read More

യാത്രക്കാരെ ആക്രമിച്ച് കവർച്ച പതിവാകുന്നു 

ബെംഗളൂരു: സാറ്റലൈറ്റ് ബസ് ടെർമിനലിൽ പുലർച്ചെ എത്തുന്ന യാത്രക്കാരെ ആക്രമിച്ച് കവർച്ചക്കാർ. ബാഗ് തട്ടിപ്പറിക്കുക, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മൊബൈൽ ഫോണും കവരുക തുടങ്ങിയ അതിക്രമങ്ങൾ പതിവാവുകയാണ് ഇവിടെ . പോലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യപ്പെട്ട് യാത്രക്കാർ പരാതി നൽകി. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന ബസുകളാണ് പുലർച്ചെ 4ന് മുൻപ് സാറ്റലൈറ്റിലെത്തുന്നത്. നേരത്തെ കവർച്ച പെരുകിയതോടെ പോലീസ് പട്രോളിങ് ഊർജിതമാക്കിയിരുന്നെങ്കിലും ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല. ഇത് കവർച്ചക്കാർക്ക് ഗുണം ചെയ്തു എന്നു പറയാം. സാറ്റലൈറ്റിൽ നിന്ന് മജസ്റ്റിക്…

Read More

കുമളി ബസ് സ്റ്റാൻഡ് നവീകരണത്തിനായി 7.5 കോടി

തേനി : കേരള -തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കുമളി ബസ് സ്റ്റാന്‍ഡ് നവീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തേനിയില്‍ എത്തിയ സ്റ്റാലിന്‍ സര്‍ക്കാരിന്റെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. 7.5 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയില്‍ സൗകര്യങ്ങള്‍ പരിമിതമാണ്. ഇത് പരിഹരിക്കുകയാണ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിലൂടെ തമിഴ്നാട് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. തീര്‍ഥാടകര്‍ക്ക് പുറമേ ഇരു സംസ്ഥാനങ്ങളിലുമായി വാണിജ്യ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്കും ഏറെ…

Read More

മംഗളൂരുവിലെ സർവീസ് ബസ് സ്റ്റാൻഡ് പുതിയ രൂപത്തിലേക്ക്

ബെംഗളൂരു: മംഗളൂരുവിലെ സ്റ്റേറ്റ് ബാങ്ക് പരിസരത്തുള്ള സർവീസ് ബസ് സ്റ്റാൻഡിന് 4.2 കോടി രൂപ ചെലവിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടക്കുന്നതോടെ പുതിയ രൂപഭാവം കൈവരുന്നു. മംഗളൂരു സിറ്റി കോർപ്പറേഷൻ (എംസിസി), മംഗളൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ), മംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് എന്നിവയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തികൾ നടക്കുന്നത്. പതിറ്റാണ്ടുകൾക്കുമുമ്പ് പ്രൈവറ്റ് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചതാണെങ്കിലും ഇത്രയും വർഷമായിട്ടും മുഖം മിനുക്കിയിട്ടില്ല. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ ഷെൽറ്ററുകളുണ്ടെങ്കിലും ഷെൽറ്ററിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ച് ബസ് കാത്തുനിൽക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടി അനുഭവപ്പെട്ടിരുന്നു,…

Read More
Click Here to Follow Us