ജീവനക്കാരന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ലുലു ഗ്രൂപ്പ്‌

ബെംഗളൂരു: മരണമടഞ്ഞ ജീവനക്കാരന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ലുലു ഗ്രൂപ്പ് ബെംഗളൂരു  ഓഫീസിലെ ജീവനക്കാരനായ എസ്. നാരായണിന്റെ കുടുംബത്തിനാണ് ലുലു ഗ്രൂപ്പ് ബംഗളുരു റീജണൽ മാനേജരിന്റെ നേതൃത്വത്തിൽ സഹായം കൈമാറിയത്.

Read More

വാഹനാപകടം, നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബെംഗളൂരു: വാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ഇനി നഷ്ടപരിഹാരമായി കിട്ടുക വൻതുക. വാഹന അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബത്തിനും നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. അടുത്ത മാസം ആദ്യം മുതൽ പുതിയ നഷ്ടപരിഹാര തുക പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു. പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാര തുക 12500 രൂപയിൽ നിന്ന് 50000 രൂപയായും മരണപ്പെട്ടവരുടെ കുടുംബത്തിന് 50000 ൽ നിന്ന് 2 ലക്ഷം രൂപ വരെയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാസം റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ്…

Read More

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാക്കൾക്ക് നഷ്ടപരിഹാരം ലഭിച്ചു

ബെംഗളൂരു : ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യംകണ്ട് ബെംഗളൂരുവിലെത്തി പണം നഷ്ടപ്പെട്ട യുവാക്കൾക്ക് നഷ്ടപരിഹാരം ലഭിച്ചു. സാമൂഹിക മാധ്യമങ്ങൾവഴി പ്രമുഖ കമ്പനികളിൽ ജോലി നൽകുന്നു എന്ന പരസ്യം കണ്ട് ജെ.പി. നഗറിൽ പ്രവർത്തിക്കുന്ന ഏജൻസി വഴി തൊഴിൽ ലഭിക്കുമെന്ന് കരുതിയാണ് ഏവരും ബെംഗളൂരുവിൽ എത്തിയത്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി ധാരാളം യുവാക്കൾ വിവിധ റിക്രൂട്ടിങ് കമ്പനികൾ മുഖാന്തരം ഇവിടെയെത്തിയിരുന്നു. ബെംഗളൂരുവിലെത്തിയ യുവാക്കളിൽനിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റായി 3000 രൂപ വാങ്ങിയിരുന്നു. തുടർന്ന് അത്തിബെലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ വിലാസം കൊടുത്തുവിട്ടു. അവിടെ എത്തിയാൽ കമ്പനിയുടെ ആൾക്കാർ…

Read More

വന്യജീവി ആക്രമണം ഉണ്ടായാൽ നഷ്ടപരിഹാരത്തിനായി കർഷകർ ഉടൻ വനംവകുപ്പിനെ അറിയിക്കണം; ഡിഎഫ്ഒ

പേരാമ്പ്ര: വന്യമൃഗശല്യം ഉണ്ടായാൽ കർഷകർ ഉടൻ വനംവകുപ്പിനെ അറിയിക്കണമെന്ന് പേരാമ്പ്ര ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ആർ ഗുഗണേഷ് അറിയിച്ചു. നാശനഷ്ടങ്ങൾ വേഗത്തിൽ പരിശോധിക്കുന്നതിനും നഷ്ടപരിഹാരം അനുവദിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൺബാവൂർ, പെരിയവടകരൈ, രഞ്ചൻകുടി, സീതാലി, പേരാളി, മുരുക്കൻകുടി, പേരാമ്പ്ര ജില്ലയിലെ വേപ്പന്തട്ടൈ, കുന്നം താലൂക്കുകളിലെ നിരവധി വില്ലേജുകൾ എന്നിവയുമായി അതിർത്തി പങ്കിടുന്ന 17,000 ഹെക്ടർ വനമേഖലയിലുണ്ടെന്നാണ് ഉറവിടങ്ങൾ പറയുന്നത്. കൂടാതെ മാൻ, മുയൽ, കാട്ടുപന്നി, കുറുക്കൻ, മയിൽ എന്നിവ വനത്തിൽ വസിക്കുന്നുമുണ്ട്. വനമേഖലയ്ക്ക് ചുറ്റുമുള്ള വിവിധ ഗ്രാമങ്ങളിലെ കർഷകർ ചോളം,…

Read More

കോവിഡ് 19 ബാധിച്ച് മരിച്ച പോലീസുകാരുടെ ബന്ധുക്കൾക്കുള്ള ധനസഹായത്തിനായി ₹2.7 കോടി രൂപ

ബെംഗളൂരു: കർണാടക ഡിജിയും ഐജിപിയുമായ പ്രവീൺ സൂദ് തിങ്കളാഴ്ച ഡ്യൂട്ടിയിലിരിക്കെ കൊവിഡ്-19 ബാധിച്ച് ജീവൻ നഷ്ടപ്പെട്ട 90 പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക്സമ്മാനിച്ചു. ചെക്കുകളുടെ ആകെ മൂല്യം ഏകദേശം 2.7 കോടി രൂപയോളമാണ്. ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് ഈ തുക സംഭാവന ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കുള്ള ചെറിയ സംഭാവനയാണ് ഇതെന്ന് മാൻകൈൻഡ് ഫാർമസീനിയർ ഡിവിഷണൽ മാനേജർ മനീഷ് അറോറ പറഞ്ഞു. ഓരോ കുടുംബത്തിനും സർക്കാർ ഇതിനകം 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് സൂദ് പറഞ്ഞു. ഇതിനുപുറമെ, മരിച്ചവരുടെ…

Read More

കോവിഡ് മരണം; ബിപിഎൽ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഉയർത്തി

ബെം​ഗളുരു; കോവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബാം​ഗത്തിന്റെ നഷ്ടപരിഹാര തുക ഉയർത്തി. ഒരു ലക്ഷം രൂപയാണ് ഇതുവരെ നൽകിയിരുന്നത്. കർണ്ണാടക സന്ധ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 രൂപ കൂടിയാണ് അനുവദിച്ചത്. ഇതോടെ തുക ഒന്നര ലക്ഷമാക്കി ഉയർത്തി. സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് 1 ലക്ഷം നൽകുന്നത്. അപേക്ഷ ലഭിക്കുന്നവരിൽ നിന്ന് പരിശോധനകൾക്ക് ശേഷം കുറഞ്ഞ സമയം കൊണ്ട് തുക കൈമാറുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

Read More
Click Here to Follow Us