മോഡിയുടെ പേരിലുള്ള മുസ്ലിം പള്ളിയെ കുറിച്ച് തർക്കം; വിശദീകരണവുമായി ഇമാം!

ബെംഗളൂരു: മോഡിയുടെ പേരിലുള്ള മുസ്ലിം പള്ളിയെ കുറിച്ച് തർക്കം; വിശദീകരണവുമായി ഇമാം ഗുലാം റബ്ബാനി. നഗരത്തിലെ തസ്കറിൽ മോഡി മോസ്‌കിനെക്കുറിച്ച്‌ ഏതോ ബി.ജെ.പി. പ്രവര്‍ത്തകന്റെ പോസ്‌റ്റാണു തര്‍ക്കത്തില്‍ കലാശിച്ചത്‌.

തർക്കം രൂക്ഷമായതോടെ ഒടുവില്‍ ഗ്രാന്‍ഡ്‌ മോഡി മോസ്‌കിന്റെ ഇമാം ഗുലാം റബ്ബാനി തന്നെ വിശദീകരണവുമായി എത്തുകയായിരുന്നു. “പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ 69 വയസാണു പ്രായം. ഈ പള്ളിക്ക്‌ 170 വര്‍ഷം പഴക്കമുണ്ട്‌. മോഡിയെന്ന പേരുമായുള്ള സാമ്യം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു”- അദ്ദേഹം പറഞ്ഞു.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

1800കളില്‍ തസ്‌കര്‍ പട്ടാള- വ്യാപാര കേന്ദ്രമായിരുന്നു. അന്നു പ്രശസ്‌തനായിരുന്ന വ്യാപാരി മോഡി അബ്‌ദുള്‍ ഗഫൂറാണു മോസ്‌ക്‌ നിര്‍മിക്കാന്‍ മുന്‍കൈയെടുത്തത്‌. അദ്ദേഹത്തിന്റെ പേരില്‍ തന്നേരിയില്‍ മോഡി റോഡുമുണ്ട്‌ എന്നും വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts