വായുവിൽ പിന്നിലേക്ക് മറയുന്നത് ടിക്ക് ടോക്കിൽ പകർത്തുന്നതിനിടെ ഡാൻസറായ യുവാവ് കഴുത്തൊടിഞ്ഞ് മരിച്ചു.

ബെംഗളൂരു :വായുവിൽ പിന്നിലേക്ക് മറയുന്നത് ടിക്ക് ടോക്കിൽ പകർത്തുന്ന സമയത്ത് അപകടത്തിൽ കഴുത്തൊടിഞ്ഞ് 20 കാരനായ ഡാൻസർ മരിച്ചു.കഴിഞ്ഞ 15 ന് നടന്ന അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

തുമുക്കുരു ചിക്കനായകനഹള്ളി നദുവനഹള്ളി കുമാരസ്വാമി ആണ് മരിച്ചത്. രാമുമെലഡീസ് എന്ന് പേരുള്ള സംഗീത നൃത്ത ഗ്രൂപ്പിലെ അംഗമായിരുന്നു.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

കർഷകനായ മുർത്തണ്ണയുടെയും രാമക്കയുടെയും ഏകമകനാണ്.അപകടം നടന്ന അന്നു തന്നെ രക്ഷപ്പെടാനുള്ള സാദ്ധ്യത വിരളമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.

ഒരു സ്മാർട്ട് ഫോൺ പോലും ഇല്ലാത്ത കുമാരസ്വാമി സുഹൃത്തുക്കളുടെ നിർബന്ധം കൊണ്ടാണ് ഇങ്ങനെ ഒരു പ്രകടനത്തിന് മുതിർന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts