ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാക്കൾക്ക് നഷ്ടപരിഹാരം ലഭിച്ചു

ബെംഗളൂരു : ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യംകണ്ട് ബെംഗളൂരുവിലെത്തി പണം നഷ്ടപ്പെട്ട യുവാക്കൾക്ക് നഷ്ടപരിഹാരം ലഭിച്ചു. സാമൂഹിക മാധ്യമങ്ങൾവഴി പ്രമുഖ കമ്പനികളിൽ ജോലി നൽകുന്നു എന്ന പരസ്യം കണ്ട് ജെ.പി. നഗറിൽ പ്രവർത്തിക്കുന്ന ഏജൻസി വഴി തൊഴിൽ ലഭിക്കുമെന്ന് കരുതിയാണ് ഏവരും ബെംഗളൂരുവിൽ എത്തിയത്.

കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി ധാരാളം യുവാക്കൾ വിവിധ റിക്രൂട്ടിങ് കമ്പനികൾ മുഖാന്തരം ഇവിടെയെത്തിയിരുന്നു. ബെംഗളൂരുവിലെത്തിയ യുവാക്കളിൽനിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റായി 3000 രൂപ വാങ്ങിയിരുന്നു. തുടർന്ന് അത്തിബെലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ വിലാസം കൊടുത്തുവിട്ടു. അവിടെ എത്തിയാൽ കമ്പനിയുടെ ആൾക്കാർ വന്ന് സ്വീകരിക്കുമെന്നും പറഞ്ഞു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

എന്നാൽ, സ്ഥലത്തെത്തിയപ്പോൾ കമ്പനി ഉണ്ടായിരുന്നില്ല. ഭാഷ അറിയാത്ത മലയാളിയുവാക്കളെ നേരിടാൻ തയ്യാറായി നിൽക്കുന്നവരെയാണ് കണ്ടത്. തിരിച്ചു നാട്ടിലേക്ക് പോകണമെന്ന് ഇവർ ഭീഷണിപ്പെടുത്തി.  ഇതിനിടെ യുവാക്കൾ എ.ഐ.കെ.എം.സി.സി. സെക്രട്ടറിയെ  വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് എ.ഐ.കെ.എം.സി.സി. പ്രവർത്തകർ ജെ.പി. നഗറിലുള്ള കമ്പനിയിലെത്തി യുവാക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. ആദ്യം വഴങ്ങിയില്ലെങ്കിലും അവസാനം സെക്യൂരിറ്റി തുകയായി മേടിച്ച മൂവായിരം രൂപയും കേരളത്തിൽനിന്ന് യാത്ര ചെയ്ത് വന്നതിനടക്കം ചെലവായ തുകയും തിരിച്ചു നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts