ജമ്മു കശ്മീരിൽ വിവാഹ ശേഷം സ്വർണവും പണവുമായി രക്ഷപ്പെടുന്ന യുവതി അറസ്റ്റിൽ. ഷഹീൻ അക്തർ(30) ആണ് അറസ്റ്റിലായത്. പലയിടങ്ങളിൽ നിന്നുള്ള പുരുഷന്മാരെ വിവാഹം കഴിച്ച ശേഷം മെഹർ പണവും സ്വർണ്ണവുമായി മുങ്ങുകയാണ് യുവതിയുടെ രീതി.
ഞെട്ടിക്കുന്ന ഒരു തട്ടിപ്പ് കേസിൽ, ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ നിന്നുള്ള ഷഹീൻ അക്തർ സ്ത്രീ 27 പുരുഷന്മാരെ കബളിപ്പിച്ച് വിവാഹം കഴിച്ചു ശേഷം അവരുടെ ആഭരണങ്ങളും പണവും സാധനങ്ങളുമായി മുങ്ങിയതായതായാണ് പരാതി.
ഒരു ഡസനിലധികം പേർ പറ്റിക്കപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ജൂലൈ 5 ന് ബുദ്ഗാം സ്വദേശി മുഹമ്മദ് അൽത്താഫ് മാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒരു ഇടനിലക്കാരനാണ് വധുവിനെ പരിചയപ്പെടുത്തി നൽകിയത്. വിവാഹിതരായി നാല് മാസം ഒരുമിച്ച് താമസിച്ചു. പിന്നീട് പണവും സ്വർണവുമായി ഭാര്യ അപ്രത്യക്ഷയായെന്ന് പരാതിയിൽ പറയുന്നു.
വിശദമായ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞയാഴ്ച രജൗരിയിലെ നൗഷേര ടൗണിൽ വെച്ചാണ് ഷഹീൻ അക്തർ അറസ്റ്റിലായത്. യുവതി അറസ്റ്റിലായതിന് പിന്നാലെ സമാന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയതായി പൊലീസ് പറഞ്ഞു. 12 പേരെ സമാനരീതിയിൽ യുവതി പറ്റിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഇരകളുടെ എണ്ണം കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
വിവാഹശേഷം യുവതി 10-20 ദിവസത്തോളം ഈ പുരുഷന്മാരോടൊപ്പം താമസിച്ച ശേഷം മാതാപിതാക്കളുടെ വീട് സന്ദർശിക്കാനെന്ന വ്യാജേന രക്ഷപ്പെടുന്നതാണ് പതിവ്. 12-ലധികം പുരുഷന്മാർ തങ്ങളുടെ ഭാര്യയെ കാണാനില്ലെന്ന് പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. യുവാക്കൾ പരാതിക്കൊപ്പം നൽകിയ യുവതിയുടെ ഫോട്ടോ പരിശോധിച്ചപ്പോഴാണ് ലഭിച്ച 12 പരാതികളിലേയും സ്ത്രീ ഒന്ന് തന്നെയാണെന്ന് പോലീസ് മനസിലാക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.