ഷാജൻ സ്കറിയക്ക് എതിരെ കുരുക്ക് മുറുകുന്നു; മറുനാടൻ ഓഫീസ് പൂട്ടാൻ ഉത്തരവ് !

മറുനാടൻ മലയാളിക്ക് വീണ്ടും കുരുക്ക്. മറുനാടൻ ഓഫീസ് പൂട്ടുന്നു. മറുനാടൻ മലയാളി ഓണ്‍ലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടാൻ നിര്‍ദേശം നല്‍കി തിരുവനന്തപുരം നഗരസഭ. ഏഴ് ദിവസത്തിനുള്ളിൽ ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് ഈ മാസം 10നാണ് നഗരസഭ കത്ത് നൽകിയത്. 7 ദിവസത്തിനുള്ളിൽ ഒഴിഞ്ഞില്ലെങ്കിൽ പൂട്ടി സീൽ ചെയ്യുമെന്ന് ഓർഡർ പുറത്തിറങ്ങി .

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

കെട്ടിടത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയെന്നും, നഗരസഭയുടെ നിയമങ്ങള്‍ ലംഘിച്ചാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. പട്ടത്തെ ഫ്ലാറ്റിലെ ആറാം നിലയിലാണ് മറുനാടന്‍ മലയാളി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ഓഫീസ് അടച്ചുപൂട്ടി അക്കാര്യം നഗരസഭയെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts