സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാത്തതിന് കാർ ഡ്രൈവർക്ക് പിഴ 

ബെംഗളൂരു: സഹയാത്രികൻ ഹെൽമറ്റ് ധരിക്കാത്തതിനാൽ കാർ ഡ്രൈവർ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. 2022 ഡിസംബർ 22-ന് കാർ ഓടിക്കുമ്പോൾ സഹയാത്രികൻ ഹെൽമറ്റ് ധരിച്ചില്ലെന്നാണ് നോട്ടിസിൽ പറയുന്നത്. 

സഹയാത്രികൻ ഹെൽമറ്റ് വയ്‌ക്കാത്തതിനാൽ 500 രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടിസിലെ നിർദ്ദേശം. എന്നാൽ നോട്ടീസ് കണ്ട് കാറുടമ ഞെട്ടിയിരിക്കുകയാണ്. പോലീസ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലെ ഓട്ടോമേഷൻ സംവിധാനത്തിലെ തകരാറാണ് ഇത് കാരണമെന്ന് മംഗളൂരു ക്രൈം ആൻഡ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡിസിപി ദിനേശ് കുമാർ പറഞ്ഞു.

  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്

മംഗളൂരു മംഗളദേവി രണ്ട് ഭാഗത്തുവച്ച് കാറുടമ വാഹനം ഓടിക്കുന്നതിനൊപ്പം ബൈക്കിൽ യുവാക്കൾ പോകുന്നുണ്ടായിരുന്നു. അവരിൽ പിന്നിൽ ഇരുന്നാൽ ഹെൽമറ്റ് വച്ചിരുന്നില്ല. ആ വാഹനത്തിന് പിഴ ചുമത്തിയതിന് പകരം കാറിന്റെ ഉടമയ്ക്ക് നോട്ടീസ് അയക്കുകയായിരുന്നു. ഓട്ടോമേഷൻ സംവിധാനത്തിലെ തകരാർ കാരണമാണ് കാറുടമക്ക് നോട്ടീസ് അയച്ചത്. പകരം ബൈക്ക് യാത്രികർക്ക് പിഴ ചുമത്തുമെന്നും ഡിസിപി ദിനേശ് കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൂജയുടെ മറവിൽ ലൈംഗികാതിക്രമം: യുവതിയെ നഗ്നയാക്കി ഇരുത്തി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയ് ചിത്രം 'ജനനായകൻ' ചോർന്നു; സിനിമയിലെ പ്രധാന ഭാഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു
[masterslider id="10"]

Related posts

Click Here to Follow Us