എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് നിങ്ങൾ ഘടിപ്പിച്ചോ?, പിഴ ഒഴിവാക്കുക! ഇനി 4 ദിവസം മാത്രം; വിശദാംശങ്ങൾ വായിക്കാം

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ പഴയ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് (എച്ച്എസ്ആർപി) ഘടിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. എച്ച്എസ്ആർപി (HSRP ) നമ്പർ പ്ലേറ്റിന് വേണ്ടി അപേക്ഷിക്കാൻ ഇനി നാല് ദിവസം മാത്രം ബാക്കിയുള്ളു. അതിനാൽ, ഈ സമയപരിധിക്കുള്ളിൽ, വാഹന ഉടമ പുതിയ തരം നമ്പർ പ്ലേറ്റ് സ്വീകരിക്കണം, അല്ലാത്തപക്ഷം 500 മുതൽ 1000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (എച്ച്എസ്ആർപി)…

Read More

സഹയാത്രികൻ ഹെൽമെറ്റ് ധരിക്കാത്തതിന് കാർ ഡ്രൈവർക്ക് പിഴ 

ബെംഗളൂരു: സഹയാത്രികൻ ഹെൽമറ്റ് ധരിക്കാത്തതിനാൽ കാർ ഡ്രൈവർ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. 2022 ഡിസംബർ 22-ന് കാർ ഓടിക്കുമ്പോൾ സഹയാത്രികൻ ഹെൽമറ്റ് ധരിച്ചില്ലെന്നാണ് നോട്ടിസിൽ പറയുന്നത്.  സഹയാത്രികൻ ഹെൽമറ്റ് വയ്‌ക്കാത്തതിനാൽ 500 രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടിസിലെ നിർദ്ദേശം. എന്നാൽ നോട്ടീസ് കണ്ട് കാറുടമ ഞെട്ടിയിരിക്കുകയാണ്. പോലീസ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലെ ഓട്ടോമേഷൻ സംവിധാനത്തിലെ തകരാറാണ് ഇത് കാരണമെന്ന് മംഗളൂരു ക്രൈം ആൻഡ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡിസിപി ദിനേശ് കുമാർ പറഞ്ഞു. മംഗളൂരു മംഗളദേവി…

Read More

മദ്യപിച്ചു വാഹനമോടിക്കൽ പരിശോധന കർശനമാക്കി പൊലീസ്‌

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് മദ്യപിച്ച വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പരിശോധന കർഷനമാക്കി ട്രാഫിക് പൊലീസ്. നഗര വ്യാപകമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 146 നിയമ ലംഘകരെയാണ് കണ്ടെത്തിയത്. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. 31 വരെ കർശന പരിശോധന തുടരുമെന്ന് ട്രാഫിക് പൊലീസ് കമ്മീഷണർ എം.എം സലിം പറഞ്ഞു.

Read More
Click Here to Follow Us