വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍; ധോണിക്കും സാക്ഷിക്കും നന്ദി

ദേഹമാകെ ത്രിവര്‍ണം പൂശി ഇന്ത്യന്‍ ടീമിനൊപ്പം സഞ്ചരിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന ഒരു ക്രിക്കറ്റ് ആരാധകനാണ് സുധീര്‍ ഗൗതം. ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്ന ഗ്യാലറിയില്‍ പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് ത്രിവര്‍ണ പതാകയുമായി സുധീര്‍ ഗൗതം ഉണ്ടാകും.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്ത മറ്റൊന്നുമല്ല ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വീട്ടില്‍ അതിഥിയായി എത്തിയിരിക്കുകയാണ് സുധീര്‍ ഗൗതം.‘ക്യാപ്റ്റന്‍ കൂളിനൊപ്പം ഇത് വിശിഷ്ടമായ ദിവസമാണ്. നല്ലൊരു കുടുംബത്തിന്‍റെ കൂടെ നല്ലൊരു ഉച്ചഭക്ഷണം. വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍. ധോണിക്കും സാക്ഷിക്കും നന്ദി’ എന്ന് സുധീര്‍ ട്വീറ്റ് ചെയ്തു. ഇതോടൊപ്പം ഇവരൊന്നിച്ചുള്ള ചിത്രവും പങ്കുവെച്ചിരിക്കുകയാണ് സുധീര്‍.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

 

ഐപിഎല്‍ മത്സരത്തിനു ശേഷം വിശ്രമത്തിലാണ് ധോണി. ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സീസണാണ് കഴിഞ്ഞുപോയത്. കൂടാതെ ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ധോണിയെ കുറിച്ചാണ്. ഐപിഎല്‍ 2018 സീസണുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

തലയുടെ തിരിച്ചുവരവ് ചേര്‍ത്ത പുതിയ വിസില്‍ പോഡ് ഗാനമാണ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രിയങ്കരമായ പോസ്റ്റായി ഫെയ്‌സ്ബുക്ക് വിലയിരുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts