പുതുവത്സരാഘോഷങ്ങൾക്കായി കേരളത്തിൽ എത്തിയ ബെംഗളൂരു സ്വദേശി മുങ്ങി മരിച്ചു

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങൾക്കായി തിരുവനന്തപുരം വർക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘമായാണ് ഇവർ പുതുവത്സര ആഘോഷങ്ങൾക്കായി വർക്കലയിലെത്തിയത്.

വർക്കല ഓടയം ബീച്ചിൽ പ്രവർത്തിക്കുന്ന മിറക്കിൾ ബെ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. റിസോർട്ടിന് സമീപത്തെ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അരൂപ് തിരയിലകപ്പെടുകയായിരുന്നു. കരയിൽ നിന്ന് 50 ഓളം അകലെയായിരുന്നു അപകടം സംഭവിച്ചത്.

  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം

മുങ്ങിത്താഴുന്ന അരൂപിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്കെത്തിച്ചിരുന്നെങ്കിലും ശ്വാസതടസ്സമുണ്ടാവുകയായിരുന്നു. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അരൂപ് ആസ്ത്മ രോഗിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോ എൽപിജി പ്രതിസന്ധി: ദുരിതത്തിലായി ഓട്ടോ ഡ്രൈവർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us