കോടികളുടെ മയക്കുമരുന്ന് പിടികൂടി, 8 പേർ അറസ്റ്റിൽ 

ബെംഗളൂരു: 6.31 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ 8 പേരെ  സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

പുതുവത്സര പാർട്ടികളിൽ ലഹരിമരുന്ന് വിതരണം ചെയ്യാൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു.

പുതുവത്സര പാർട്ടികളിൽ ലഹരിമരുന്ന് വിതരണം നടക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഒരു മാസത്തിലേറെയായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇക്കാലയളവിൽ ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ആറുപേരെ മയക്കുമരുന്നുമായി പോലീസ് പിടികൂടിയിരുന്നു. തുടർന്ന് നൈജീരിയൻ യുവാക്കളിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി കണ്ടെത്തി. പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ സംഭരിച്ച മയക്കുമരുന്ന് വൻ വിലയ്ക്ക് സൂക്ഷിച്ചു വയ്ക്കാൻ പ്രതി കോതനൂരിൽ വീട് വാടകയ്‌ക്കെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഷിംലയോ അതോ ബെംഗളൂരുവോ? സിലിക്കൺ സിറ്റിയിലെ ഈ മാറ്റത്തിന് പിന്നിൽ; കൂടെ ചിരിപ്പിക്കുന്ന ട്രോളുകളും
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts