Deprecated: Required parameter $field_id follows optional parameter $type in /var/www/wp-content/plugins/wordroid-4-plugin/cmb2/includes/rest-api/CMB2_REST.php on line 764
January 1, 2023 – BengaluruVartha

ഹീറോ വിദ വി1 ഡെലിവറി ബെംഗളൂരുവിൽ

ബെംഗളൂരു: ഹീറോ മോട്ടോകോർപ്പിന്റെ ഇലക്‌ട്രിക് ഇരുചക്രവാഹന വെർട്ടിക്കൽ, വിദ അതിന്റെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടറായ വിദ വി1 ന്റെ വിതരണം ബെംഗളൂരുവിൽ ആരംഭിച്ചു. ബെംഗളൂരുവിലെ വിട്ടൽ മല്യ റോഡിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ എക്‌സ്‌പീരിയൻസ് സെന്ററിലെ വാഹനങ്ങൾ അത് ഉടമകൾക്ക് കൈമാറി. അതേസമയം, ഡൽഹിയിലും ജയ്പൂരിലും കമ്പനി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

Read More

സർക്കാർ കുടിശ്ശിക തീർത്തില്ല, കരാറുകാരൻ ആത്മഹത്യ ചെയ്തു 

ബെംഗളൂരു: കർണാടകയിൽ വീണ്ടും കരാറുകാരന്റെ ആത്മഹത്യ. തുംകുരു ജില്ലയിലെ അൻപതുകാരനായ ടിഎൻ പ്രസാദാണ് ജീവനൊടുക്കിയത്. സ്മാർട്ട് സിറ്റി പദ്ധതിക്ക് 16 കോടിയുടെ കീഴിൽ സർക്കാർ പദ്ധതി പൂർത്തിയാക്കാൻ പ്രസാദിനെ ചുമതലപ്പെടുത്തിയിരുന്നു. സർക്കാർ കുടിശ്ശിക തീർക്കാത്തതിൽ പ്രസാദ് വിഷാദത്തിലായിരുന്നുവെന്നും വായ്പാ സമ്മർദമുണ്ടെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. പ്രസാദ് വന്തുക വായ്പയെടുത്തിട്ടുണ്ടെന്ന് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബൽറാം വ്യക്തമാക്കി. കടം വീട്ടാൻ അഞ്ച് മാസം മുമ്പ് വീട് വിറ്റിരുന്നു. ബില്ലുകൾ ക്ലിയറൻസ് ചെയ്യേണ്ടതുണ്ടായിരുന്നു. ഈ വർഷം ഏപ്രിലിൽ,…

Read More

പുതുവർഷ തലേന്ന് സ്വഗ്ഗിയിൽ ഓർഡർ ഏറ്റവും കൂടുതൽ ബിരിയാണിയ്ക്ക്, കോണ്ടത്തിനും ആവശ്യക്കാർ ഏറെയെന്ന് റിപ്പോർട്ട്‌ 

ബെംഗളൂരു: പുതുവത്സര തലേന്ന് 3.5 ലക്ഷം ബിരിയാണികള്‍ വിതരണം ചെയ്തതായി സ്വിഗ്ഗി. പുതുവര്‍ഷ തലേന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും ഇതാണ്. ഇതോടൊപ്പം ഡിസംബര്‍ 31 ന് രാത്രി രാത്രി 10.25 ഓടെ രാജ്യത്തുടനീളം 61,000 പിസ്സകള്‍ വിതരണം ചെയ്തതായും സ്വിഗ്ഗി അറിയിച്ചു. ബിരിയാണിക്ക് ലഭിച്ച ഓര്‍ഡറുകളില്‍ 75.4 ശതമാനംവും ഹൈദരാബാദി ബിരിയാണിക്കാണ്. ലക്നോവി ബിരിയാണി 14.2 ശതമാനം, കൊല്‍ക്കത്ത-10.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ശനിയാഴ്ച രാത്രി 7.20 ന് മാത്രം 1.65 ലക്ഷം ബിരിയാണി ഓര്‍ഡറുകള്‍ ആണ് സ്വിഗ്ഗിക്ക്…

Read More

ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

ബെംഗളൂരു: ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ ബെൽതങ്ങാടിയിലാണ് അപകടം നടന്നത്. സാമൂഹിക-മത രംഗങ്ങളിൽ നേതൃരംഗത്ത് സജീവമായ മൂഡബിദ്ര ഗഞ്ചിമഠം സൂരൽപാടി സ്വദേശി നൗഷാദ് ഹാജി, ഡ്രൈവർ ഉളായിബെട്ടു സ്വദേശി ഫാസിൽ ഹോട്ടലിൽ മരിച്ചു. ഗുരുവായനകെരെ-വേണൂർ റോഡിൽ ഗോലിയങ്ങാടി, ഗർദാഡിക്ക് സമീപം ഇനോവ കാറും ബസും തമ്മിലാണ് അപകടമുണ്ടായത്. കാറിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് പ്രാഥമിക വിവരം. പാവപ്പെട്ടവരുടെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരുന്ന നൗഷാദ് ഹാജിയുടെ അപ്രതീക്ഷിത വിയോഗം ദക്ഷിണ…

Read More

കർണാടക ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം ; അമിത് ഷാ

ബെംഗളൂരു: ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടമാണ് കര്‍ണാടക സംസ്ഥാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിനെ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി നേരിടുമെന്ന അഭ്യൂഹങ്ങളെ അമിത് ഷാ തള്ളി. തെരഞ്ഞെടുപ്പിനെ ബി.ജെ.പി ഒറ്റക്ക് തന്നെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ ദക്ഷിണേന്ത്യയില്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുകയെന്നത് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിജ്ഞയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read More

കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ഹനഗലിലുണ്ടായ കാര്‍ അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ ആയിരുന്ന പെൺകുട്ടി ഇന്നലെ രാത്രി മരിച്ചു. തളങ്കര നുസ്രത് നഗറിലെ സിയാദ് – നിഷാന സജ്‌ന ദമ്പതികളുടെ മകള്‍ ഇസ മറിയ (രണ്ട്) ആണ് മരിച്ചത്. ഹുബ്ബള്ളിയിലെ കെഎല്‍ഇ സുചിരായ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇസ മരിച്ചത്. ഇസയുടെ മരണത്തോടെ അതിദാരുണമായ കാര്‍ അപകടത്തില്‍ കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. നേരത്തെ സിയാദ് – നിഷാന ദമ്പതികളുടെ മകന്‍ മുഹമ്മദും (മൂന്നര) സിയാദിന്റെ മാതാപിതാക്കളായ മുഹമ്മദ് (65), ആഇശ (62) എന്നിവരും അപകടം…

Read More

ടൂറിസ്റ്റ് ബസ് അപകടം; ഒരു വിദ്യാർത്ഥി മരിച്ചു, 40 ഓളം പേർക്ക് പരിക്ക്

ഇടുക്കി: അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. ബസിന് അടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും അടക്കം 44 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടു പേരെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. കല്ലാര്‍കുട്ടി മയിലാടും പാറ റൂട്ടില്‍ അടിമാലി തിങ്കള്‍ക്കാടിന് സമീപം മുനിയറയിലാണ് സംഭവം. രാത്രി…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദമ്പതികൾക്ക് തടവ് 

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദമ്പതികൾക്ക് തടവ് ശിക്ഷ. നാലു വർഷം തടവും 1 ലക്ഷം രൂപ പിഴയും ആണ് ദമ്പതികൾക്ക് ചുമത്തിയത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിങ്ങിൽ ടെക്നീഷ്യനായി വിരമിച്ച എച്ച്. എൻ അരവിന്ദിന് 4 വർഷം തടവും ഭാര്യയ്ക്ക് 3 വർഷം തടവും ആണ് ചുമത്തിയത്. അരവിന്ദ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 1.2 കോടിയോളം സമ്പാദിച്ചതായി ഇ. ഡി കണ്ടെത്തിയിരുന്നു.

Read More

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭ വികസനം, കർണാടകയ്ക്ക് നിർദ്ദേശം നൽകി അമിത് ഷാ 

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭാ വികസനത്തിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കെ.എസ്.ഈശ്വരപ്പ, രമേശ് ജാർക്കിഹോളി തുടങ്ങിയവർ ‘അസംതൃപ്തരായ’ ബിജെപിക്കാരെ ഒപ്പം നിർത്തി തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് സംസ്ഥാന ഘടക നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ മേധാവിത്വം നിലനിർത്തുന്നതിന് ഒപ്പം ജെഡി(എസ്)ന്റെയും പരമ്പരാഗത ശക്തികേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിൽ ചുവടുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. തിരഞ്ഞെടുപ്പ് മെയ് മാസത്തിൽ നടക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ അമിത് ഷാ അധ്യക്ഷത വഹിച്ചു. കർണാടക മുഖ്യമന്ത്രി…

Read More

മകളെ ദേവദാസി സമ്പ്രദായത്തിന് വിട്ടു നൽകിയ അച്ഛനും അമ്മയും അറസ്റ്റിൽ

ബെംഗളുരു : കർണാടകയിൽ 21കാരിയായ മകളെ ദേവദാസി സമ്പ്രദായത്തിലേക്ക് വിട്ടു നൽകിയ അച്ഛനമ്മമാരടക്കം നാല് പേർ അറസ്റ്റിൽ. യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയായതിന്റെ പേരിലാണ് മകളെ ദേവദാസിയാക്കാൻ മാതാപിതാക്കൾ നിർബന്ധിച്ചത് എന്നാണ് ഇവരുടെ പരാതി. കൊപ്പാള ജില്ലയിലെ ചിലവ്ഗഡി എന്ന സ്ഥലത്തെ ഹൂളിഗമെ എന്ന ക്ഷേത്രത്തിലാണ് ഇവർ മകളെ ദേവദാസിയാക്കിയിരിക്കുന്നത്. യുവതി മുനീറാബാദ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയാകുന്നതിന് കാരണം ദൈവകോപമാണെന്നും ദൈവത്തിന് അടിയറവുവച്ച് ദേവദാസിയാക്കുന്നുവെന്ന വിശ്വാസത്തിലാണ് കുട്ടിയെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടർന്ന് തുടർന്നുള്ള ജീവിതകാലം മുഴുവൻ…

Read More
Click Here to Follow Us