നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭ വികസനം, കർണാടകയ്ക്ക് നിർദ്ദേശം നൽകി അമിത് ഷാ 

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭാ വികസനത്തിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കെ.എസ്.ഈശ്വരപ്പ, രമേശ് ജാർക്കിഹോളി തുടങ്ങിയവർ ‘അസംതൃപ്തരായ’ ബിജെപിക്കാരെ ഒപ്പം നിർത്തി തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് സംസ്ഥാന ഘടക നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ മേധാവിത്വം നിലനിർത്തുന്നതിന് ഒപ്പം ജെഡി(എസ്)ന്റെയും പരമ്പരാഗത ശക്തികേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിൽ ചുവടുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

തിരഞ്ഞെടുപ്പ് മെയ് മാസത്തിൽ നടക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ അമിത് ഷാ അധ്യക്ഷത വഹിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ബിജെപി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിങ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, ദേശീയ സെക്രട്ടറി സി.ടി.രവി തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

മാണ്ഡ്യയിൽ ബിജെപിയുടെ ‘സങ്കൽപ യാത്ര’യ്ക്കിടെ അയോധ്യ രാമക്ഷേത്ര നിർമ്മാണം, കേദാർനാഥ്, ബദരീനാഥ്, കാശി വിശ്വനാഥ് ക്ഷേത്രങ്ങളുടെ വികസനം എന്നിവ എടുത്തുകാട്ടിയ അമിത് ഷാ, ഇത്തവണ മാണ്ഡ്യയിലും മൈസൂരുവിലും താമര വിരിയുമെന്നും ബിജെപി ഭൂരിപക്ഷം നേടുമെന്നും അറിയിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts