കോൺഗ്രസ്‌ അധികാരത്തിൽ എത്തിയാൽ സംസ്ഥാനം റിവേഴ്സ് ഗിയറിലേക്ക് പോകും ; അമിത് ഷാ 

ബെംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനം റിവേഴ്സ് ഗിയറിലേക്ക് പോകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കലാപകലുഷിതമായ കുടുംബരാഷ്ട്രീയം ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ബാഗല്‍കോട്ടിലെ തേരദാള്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ രാഷ്ട്രീയ സ്ഥിരതയ്ക്ക് ബി.ജെ.പി.ക്ക് വോട്ടുചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ കര്‍ണാടകത്തിലേക്ക് സംസ്ഥാനത്തെ ബി.ജെ.പി. നയിക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഴിമതി സര്‍വകാല ഉയരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം സന്ദർശിച്ച് അമിത് ഷാ

ബെംഗളൂരു: മൈസൂരുവിലെ ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തില്‍ സന്ദര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടക സന്ദര്‍ശനത്തിന് മുന്നോടിയായാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ഞായറാഴ്‌ച്ച കര്‍ണാടകയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ മൂന്നു ദിവസത്തെ കര്‍ണാടക സന്ദര്‍ശനം ആരംഭിച്ചിരുന്നു. ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ സിദ്‌ലഘട്ടയില്‍ അദ്ദേഹം റോഡ്‌ഷോയില്‍ പങ്കെടുക്കും. ഉത്തര കന്നഡ ജില്ലയിലെ സിര്‍സിയിലെ ക്ഷേത്രം സന്ദര്‍ശിക്കുന്ന അദ്ദേഹം നിരവധി പൊതുയോഗങ്ങളിലും പങ്കെടുക്കും. ഏപ്രില്‍ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം…

Read More

കർണാടകയുടെ പുരോഗതിക്കായി കോൺഗ്രസിനും ജെഡിഎസിനും ഒന്നും ചെയ്യാൻ കഴിയില്ല ; അമിത് ഷാ

ബെംഗളൂരു: കോൺഗ്രസ്‌ അഴിമതിക്കാരാണെന്നും ഗാന്ധി കുടുംബത്തിനുള്ള എടിഎം മെഷീനായി കർണാടകയെ ഉപയോഗിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിലെ ഉള്ളാൽ റാണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് കർണാടകയിൽ സമൃദ്ധമായ ഭരണമാണ് ബിജെപി നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്നവർക്കും ജെഡിഎസിനും കർണ്ണാടകയുടെ പുരോഗതിക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്ന കോൺഗ്രസിനും ജെഡിഎസിനും കർണാടകയുടെ പുരോഗതിയ്ക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ ആരാണ് അടുത്ത സർക്കാർ രൂപീകരിക്കേണ്ടത്? മോദിയുടെ നേതൃത്വത്തിൽ…

Read More

ജെഡിഎസി നെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച രാവിലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സംസ്ഥാനത്ത് എത്തിയത്. റോഡ് ഷോയില്‍ പങ്കെടുത്ത അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചു. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും കുടുംബവാഴ്ച രാഷ്‌ട്രീയത്തിനെതിരെ ആഭ്യന്തര മന്ത്രി ആഞ്ഞടിച്ചു. ഗാന്ധി കുടുംബത്തെ ആരതി ഉഴിഞ്ഞുകൊണ്ടിരിക്കലാണ് കോണ്‍ഗ്രസിന്റെ ഏകപ്രവൃത്തി. ജെഡിഎസ് ആണെങ്കില്‍ മുത്തച്ഛനെയും മകനെയും പേരക്കുട്ടികളെയും ഭാര്യമാരെയും പേരക്കിടാങ്ങളുടെ-കുട്ടികളെയും തുടങ്ങി കുടുംബത്തിലെ എല്ലാവരെയും തിരഞ്ഞുപിടിച്ച്‌ മത്സരിപ്പിക്കുന്ന തിരക്കിലാണെന്നും അമിത് ഷാ ആരോപണം ഉയര്‍ത്തി.

Read More

ബിജെപി സർക്കാർ രാജ്യത്തിന്റെ അഭിമാനം ഉയർത്തി : അമിത് ഷാ

ബെംഗളൂരു: ബി.ജെ.പി സർക്കാർ ആഗോളതലത്തിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടകയിലെ കുണ്ടഗോളയിൽ ബി.ജെ.പി.യുടെ പ്രചാരണ പരിപാടിയായ വിജയ സങ്കൽപ അഭിയാന്റെ ഭാഗമായുള്ള റോഡ് ഷോയിൽ പങ്കെടുത്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ പ്രധാനമന്ത്രി പ്രവർത്തിച്ചു. ആർട്ടിക്കിൾ 370 നീക്കം ചെയ്തു രാമക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. കോൺഗ്രസ്‌ ഗാന്ധി കുടുംബത്തിന്റെ കാര്യം മാത്രമാണ് നോക്കുന്നതെന്നും  ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ കേന്ദ്രം നൽകുന്ന അവസരങ്ങൾ…

Read More

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭ വികസനം, കർണാടകയ്ക്ക് നിർദ്ദേശം നൽകി അമിത് ഷാ 

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭാ വികസനത്തിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കെ.എസ്.ഈശ്വരപ്പ, രമേശ് ജാർക്കിഹോളി തുടങ്ങിയവർ ‘അസംതൃപ്തരായ’ ബിജെപിക്കാരെ ഒപ്പം നിർത്തി തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് സംസ്ഥാന ഘടക നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ മേധാവിത്വം നിലനിർത്തുന്നതിന് ഒപ്പം ജെഡി(എസ്)ന്റെയും പരമ്പരാഗത ശക്തികേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിൽ ചുവടുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. തിരഞ്ഞെടുപ്പ് മെയ് മാസത്തിൽ നടക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ അമിത് ഷാ അധ്യക്ഷത വഹിച്ചു. കർണാടക മുഖ്യമന്ത്രി…

Read More
Click Here to Follow Us