ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം സന്ദർശിച്ച് അമിത് ഷാ

ബെംഗളൂരു: മൈസൂരുവിലെ ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തില്‍ സന്ദര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

കര്‍ണാടക സന്ദര്‍ശനത്തിന് മുന്നോടിയായാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ഞായറാഴ്‌ച്ച കര്‍ണാടകയില്‍ എത്തിയത്.

കഴിഞ്ഞ ദിവസം ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ മൂന്നു ദിവസത്തെ കര്‍ണാടക സന്ദര്‍ശനം ആരംഭിച്ചിരുന്നു. ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ സിദ്‌ലഘട്ടയില്‍ അദ്ദേഹം റോഡ്‌ഷോയില്‍ പങ്കെടുക്കും. ഉത്തര കന്നഡ ജില്ലയിലെ സിര്‍സിയിലെ ക്ഷേത്രം സന്ദര്‍ശിക്കുന്ന അദ്ദേഹം നിരവധി പൊതുയോഗങ്ങളിലും പങ്കെടുക്കും.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

ഏപ്രില്‍ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദര്‍ശിക്കുന്നതോടെ പാര്‍ട്ടിയുടെ മെഗാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിയേറും. പ്രധാനമന്ത്രി മോദി ബെളഗാവിയില്‍ നിന്നാണ് പ്രചാരണം ആരംഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറ‍ഞ്ഞു. കര്‍ണാടകയിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ ബെളഗാവിയിലെ ചിക്കോടി, കിറ്റൂര്‍, കുടച്ചി എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. പ്രധാനമന്ത്രി ഉത്തര കന്നഡ ജില്ലയും സന്ദര്‍ശിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങൾ ദിവസവും കയറുന്ന നമ്മ മെട്രോ സുരക്ഷിതമാണോ? ഒരു വർഷത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ഭയപ്പെടുത്തുന്ന ആ 15 സംഭവങ്ങൾ
[masterslider id="10"]

Related posts