റാപ്പിഡോ ടാക്സി ഡ്രൈവറിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ബൈക്കിൽ നിന്ന് ചാടിയ യുവതിക്ക് പരിക്കേറ്റു

ബെംഗളൂരു: തന്നെ ലൈംഗികമായി ഉപദ്രവിക്കുകയും തെറ്റായ സ്ഥലത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഒരു ടാക്സി ഡ്രൈവറിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന റാപ്പിഡോ ബൈക്കിൽ നിന്ന് ചാടേണ്ടി വന്നതായി 30 കാരിയായ ഒരു സ്ത്രീ പറഞ്ഞു. ഏപ്രിൽ 21ന് രാത്രി, ആർക്കിടെക്റ്റായ സ്ത്രീ ഇന്ദിരാനഗറിലേക്ക് റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തു.ശേഷം രാത്രി 11.10ന് ബൈക്ക് ടാക്സിയിൽ സ്ത്രീ കയറുകയും ചെയ്തു. ഒടിപി പരിശോധിക്കാനെന്ന വ്യാജേനയാണ് റൈഡർ ഫോൺ എടുത്തത്. ഇന്ദിരാനഗറിലേക്ക് പോകുന്നതിനുപകരം അദ്ദേഹം ദൊഡ്ഡബല്ലാപുരയിലേക്ക് പോയി.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

എന്തിനാണ് റൈഡർ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതെന്ന് സ്ത്രീ ചോദിച്ചിട്ടും അയാൾ ഒന്നും മിണ്ടാതെ ബൈക്ക് ഓടിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലാണെന്ന് അയാൾ ബൈക്ക് ഓടിച്ചതെന്നും സ്ത്രീ പറഞ്ഞു. ഫോൺ ആവശ്യപ്പെട്ടെങ്കിലും നൽകാതായതോടെ സ്ത്രീ തന്റെ ഫോൺ അയാളിൽ നിന്നും തട്ടിയെടുക്കേണ്ടിവന്നു, റൈഡർ മദ്യപിച്ചിരുന്നതായി മനസ്സിലായതായും സ്ത്രീ ആരോപിച്ചു. ഫോൺ തട്ടിയുമെടുത്ത ഉടനെ സ്ത്രീ തന്നെ സഹായിക്കുന്നതിനായി ഇന്ദിരാനഗറിലെ ഒരു സുഹൃത്തിനെ ഡയൽ ചെയ്തു.

ബിഎംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിന് (ബിഎംഎസ്ഐടി) സമീപം അമിതവേഗതയിലെത്തിയ ബൈക്കിൽ നിന്ന് ചാടിയ സ്ത്രീക്ക് പരിക്കേറ്റു. ബൈക്ക് റൈഡർ അവളുടെ ഫോണുമായി ഓടി. പരിസരത്തുണ്ടായ കോളേജ് കാവൽക്കാരും വഴിയാത്രക്കാരും ചേർന്നാണ് യുവതിയുടെ സുഹൃത്തിനെയും ഇന്ദിരാനഗറിലെ മറ്റൊരു സുഹൃത്തിനെയും വിളിക്കാൻ സഹായിച്ചത്. യുവതി ബൈക്കിൽ നിന്ന് ചാടുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts