നടൻ മാമുക്കോയയുടെ നില ഗുരുതരം

നടൻ മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. ഇന്നലെ മലപ്പുറം വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

Read More

രാജ്നാഥ്‌ സിംഗ് നാളെ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

ന്യൂഡൽഹി : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ പങ്കെടുക്കും. കഴിഞ്ഞയാഴ്ച രാജ്നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ രോഗമുക്തനായ സാഹചര്യത്തിലാണ് പ്രചാരണത്തിലേക്ക് ഇറങ്ങുന്നത്. തുടര്‍ന്ന്‌ മെയ് 10-ന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുള്‍പ്പെടെ ബിജെപിയിലെ പ്രമുഖര്‍ പങ്കെടുക്കും. സംസ്ഥാനത്ത് രണ്ടാം തവണയും അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപി പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ്. ഏപ്രില്‍ 29 ന്…

Read More

വന്ദേഭാരതിന് മുകളിൽ എംപിയുടെ പോസ്റ്റർ പതിപിച്ച് കോൺഗ്രസ് പ്രവർത്തകർ; ഉടൻ നീക്കം ചെയ്ത് റെയിൽവേ പോലീസ്

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് മുകളിൽ പാലക്കാട് എംപി വി. കെ. ശ്രീകണ്ഠന്റെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ജനലിൽ ഒട്ടിച്ചത്. റെയിൽവേ പോലീസ് സംഘമെത്തി പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്തു. പോസ്റ്റർ പതിച്ച ആളുകളും പോലീസും തമ്മിൽ സ്റ്റേഷനിൽ വെച്ച് തർക്കമുണ്ടായി. അതേസമയം പോസ്റ്റർ പതിച്ചത്‌ തന്റെ അറിവോടെയല്ലെന്ന് ശ്രീകണ്ഠന്‍ എം പി പ്രതികരിച്ചു. ബിജെപി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും റെയിൽവേയുടെ ഇൻറലിജൻസ് വിഭാഗം വേണമെങ്കിൽ അന്വേഷണം…

Read More

ബിജെപി ജയിച്ചാൽ ബൊമ്മെ തന്നെ മുഖ്യമന്ത്രിയാകും ; അമിത് ഷാ 

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ബൊമ്മെ തന്നെ കർണാടക മുഖ്യമന്ത്രിയാകും.ലിംഗായത്ത് വിഭാഗത്തിൽ നിന്ന് തന്നെയുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നൽകി ബിജെപി . ബിജെപി വിജയിച്ചാൽ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി തുടരും.ലിംഗായത്ത് വോട്ട് ചോരാതിരിക്കാനുള്ള നീക്കവുമായി അമിത് ഷാ. ബൊമ്മെ , യെദ്യൂരപ്പ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തി.ലിംഗായത്ത് വിഭാഗത്തെ കൂടെ നിർത്താനുള്ള വഴികൾ ചർച്ചയായി.ലക്ഷ്മൺ സാവദി , ജഗദീഷ് ഷെട്ടർ തുടങ്ങിയവരുടെ തോൽപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.ലിംഗായത്ത് വോട്ടുകൾ ചോരരുതെന്ന് കർശനനിർദേശവും നൽകിയിട്ടുണ്ട്.

Read More

നഗരത്തിലെ നീന്തല്‍ക്കുളത്തില്‍ മലയാളി ബാലൻ മരിച്ചനിലയില്‍

ബെംഗളൂരു: നഗരത്തിലെ നീന്തൽ കുളത്തിൽ മലയാളി ബാലനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നാഗസാന്ദ്രയിൽ ഇന്ന്ഉ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്.  മലപ്പുറം ചമ്രവട്ടം സ്വദേശി സി.കെ രഞ്ജിത്തിന്റെ മകന്‍ റിഷി രഞ്ജിത്ത് (12) ആണ് മരിച്ചത്. നീന്തല്‍കേന്ദ്രത്തിലെ ജീവനക്കാരാണ് കുട്ടി കുളത്തില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ ആയില്ല. മൃതദേഹം ജാലഹള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നെലഗദരണഹള്ളി ഗൃഹലക്ഷ്മി ലേഔട്ടിലാണ് രഞ്ജിത്തും കുടുംബവും താമസിക്കുന്നത്. മാതാവ്: ശ്രീജ. സഹോദരി: ഹിമ (വിദ്യാര്‍ഥിനി).

Read More

വന്ദേഭാരത് ബെംഗളൂരുവിലേക്കു നീട്ടുന്നത് പരിഗണനയില്‍: കേന്ദ്ര റെയില്‍വെ മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ വന്ദേഭാരത് ബെംഗളൂരുവിലേക്കു നീട്ടുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്. സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടിക്കാനാകുന്ന റൂട്ടാണത്. വന്ദേ മെട്രോ വരുമ്പോൾ തിരുവനന്തപുരം – കൊച്ചി റൂട്ടിന് മുന്തിയ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. നേമം റെയിൽവെ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു റെയിൽവേ മന്ത്രി

Read More

പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു 

ചണ്ഡീഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. ശ്വാസതടസ്സവുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിട്ടുണ്ട്. 1970-ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2012 ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ലോക്സഭ എം.പി. കൂടിയായിരുന്ന അദ്ദേഹം കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.

Read More

ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം സന്ദർശിച്ച് അമിത് ഷാ

ബെംഗളൂരു: മൈസൂരുവിലെ ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തില്‍ സന്ദര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടക സന്ദര്‍ശനത്തിന് മുന്നോടിയായാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ഞായറാഴ്‌ച്ച കര്‍ണാടകയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ മൂന്നു ദിവസത്തെ കര്‍ണാടക സന്ദര്‍ശനം ആരംഭിച്ചിരുന്നു. ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ സിദ്‌ലഘട്ടയില്‍ അദ്ദേഹം റോഡ്‌ഷോയില്‍ പങ്കെടുക്കും. ഉത്തര കന്നഡ ജില്ലയിലെ സിര്‍സിയിലെ ക്ഷേത്രം സന്ദര്‍ശിക്കുന്ന അദ്ദേഹം നിരവധി പൊതുയോഗങ്ങളിലും പങ്കെടുക്കും. ഏപ്രില്‍ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം…

Read More

റാപ്പിഡോ ടാക്സി ഡ്രൈവറിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ബൈക്കിൽ നിന്ന് ചാടിയ യുവതിക്ക് പരിക്കേറ്റു

ബെംഗളൂരു: തന്നെ ലൈംഗികമായി ഉപദ്രവിക്കുകയും തെറ്റായ സ്ഥലത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഒരു ടാക്സി ഡ്രൈവറിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന റാപ്പിഡോ ബൈക്കിൽ നിന്ന് ചാടേണ്ടി വന്നതായി 30 കാരിയായ ഒരു സ്ത്രീ പറഞ്ഞു. ഏപ്രിൽ 21ന് രാത്രി, ആർക്കിടെക്റ്റായ സ്ത്രീ ഇന്ദിരാനഗറിലേക്ക് റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തു.ശേഷം രാത്രി 11.10ന് ബൈക്ക് ടാക്സിയിൽ സ്ത്രീ കയറുകയും ചെയ്തു. ഒടിപി പരിശോധിക്കാനെന്ന വ്യാജേനയാണ് റൈഡർ ഫോൺ എടുത്തത്. ഇന്ദിരാനഗറിലേക്ക് പോകുന്നതിനുപകരം അദ്ദേഹം ദൊഡ്ഡബല്ലാപുരയിലേക്ക് പോയി. എന്തിനാണ് റൈഡർ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതെന്ന് സ്ത്രീ ചോദിച്ചിട്ടും…

Read More

രാജ്യത്തുള്ള എല്ലാ അമ്പലങ്ങളിലും അമ്മയെ കൊണ്ടു പോകാമെന്ന് പ്രതിജ്ഞയെടുത്ത് മകൻ 

ബെംഗളൂരു: അമ്മയുടെ ആഗ്രഹം സഫലമാക്കാനായി 44 കാരനായ കമ്പ്യൂട്ടർ എഞ്ചിനീയര്‍ തന്റെ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച്‌ മരിച്ചുപോയ പിതാവ് സമ്മാനിച്ച സ്‌കൂട്ടറില്‍ അമ്മയെ രാജ്യം ചുറ്റിക്കാണിക്കുകയാണ്. മൈസൂരു സ്വദേശിയായ ദക്ഷിണാമൂര്‍ത്തി കൃഷ്ണ കുമാര്‍ എന്നയാള്‍ 2018 ജനുവരിയിൽ അമ്മയുമൊത്ത് യാത്ര തുടങ്ങിയത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള സ്ഥലങ്ങള്‍ ഇതുവരെ കവര്‍ ചെയ്തു. അമ്മയോടൊപ്പം ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും ഇതേ സ്‌കൂട്ടറില്‍ പോയതായി അദ്ദേഹം പറഞ്ഞു. 2015-ല്‍ പിതാവിന്റെ വിയോഗത്തിന് ശേഷം ബെംഗളൂരുവിൽ താമസിക്കുമ്പോള്‍ 73 വയസ്സുള്ള തന്റെ അമ്മ അടുത്തുള്ള ക്ഷേത്രം…

Read More
Click Here to Follow Us