ബെംഗളൂരു: അമ്മയുടെ ആഗ്രഹം സഫലമാക്കാനായി 44 കാരനായ കമ്പ്യൂട്ടർ എഞ്ചിനീയര്‍ തന്റെ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് മരിച്ചുപോയ പിതാവ് സമ്മാനിച്ച സ്‌കൂട്ടറില്‍ അമ്മയെ രാജ്യം ചുറ്റിക്കാണിക്കുകയാണ്.
മൈസൂരു സ്വദേശിയായ ദക്ഷിണാമൂര്‍ത്തി കൃഷ്ണ കുമാര്‍ എന്നയാള്‍ 2018 ജനുവരിയിൽ അമ്മയുമൊത്ത് യാത്ര തുടങ്ങിയത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള സ്ഥലങ്ങള്‍ ഇതുവരെ കവര്‍ ചെയ്തു. അമ്മയോടൊപ്പം ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും ഇതേ സ്‌കൂട്ടറില്‍ പോയതായി അദ്ദേഹം പറഞ്ഞു.
2015-ല്‍ പിതാവിന്റെ വിയോഗത്തിന് ശേഷം ബെംഗളൂരുവിൽ താമസിക്കുമ്പോള്‍ 73 വയസ്സുള്ള തന്റെ അമ്മ അടുത്തുള്ള ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി കുമാര്‍ പറഞ്ഞു. അമ്മയുടെ ആഗ്രഹത്തിന് വഴങ്ങി രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും കൊണ്ടുപോകാമെന്ന് മകന്‍ പ്രതിജ്ഞയെടുത്തു.
‘ഞാന്‍ എന്റെ അമ്മയ്ക്കൊപ്പം സ്‌കൂട്ടറില്‍ 67,412 കിലോമീറ്റര്‍ ദൂരം പിന്നിട്ടു, 2015 ല്‍ എന്റെ അച്ഛന്‍ മരിച്ചു, അദ്ദേഹം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു, ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്റെ പിതാവിന്റെ മരണശേഷം ഞാന്‍ എന്റെ അമ്മയ്ക്കൊപ്പം ബെംഗളൂരുവിലേക്ക് മാറി, കഴിഞ്ഞ 13 വര്‍ഷമായി കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി ചെയ്തു, കുമാര്‍ പറഞ്ഞു.
സ്‌കൂട്ടര്‍ തന്റെ പിതാവ് സമ്മാനിച്ചതാണെന്നും അതില്‍ നിന്നാണ് യാത്ര ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അമ്മയ്ക്കൊപ്പം ജീവിക്കാന്‍ വിവാഹം കഴിക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മകന്‍ ദക്ഷിണാമൂര്‍ത്തിയെക്കുറിച്ച് പറയുമ്പോള്‍ 73 കാരിയായ അമ്മ പറഞ്ഞു, മകന്റെ സ്‌കൂട്ടറിൽ താന്‍ രാജ്യമമ്പാടും സഞ്ചരിച്ചിരുന്നു.
‘ഞാന്‍ എന്റെ മകനെ പിടിച്ച് സ്‌കൂട്ടറില്‍ ഇരിക്കുന്നു. ദൈവം എല്ലാവര്‍ക്കും മാതാപിതാക്കളെ സേവിക്കുന്ന ഇതുപോലെയുള്ള മക്കളെ നല്‍കട്ടെ. ഈ യാത്രയില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്, എന്റെ ആരോഗ്യവും പൂര്‍ണ്ണമായും സുഖകരമാണ്, ‘ അമ്മ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.