വന്ദേഭാരതിന് മുകളിൽ എംപിയുടെ പോസ്റ്റർ പതിപിച്ച് കോൺഗ്രസ് പ്രവർത്തകർ; ഉടൻ നീക്കം ചെയ്ത് റെയിൽവേ പോലീസ്

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് മുകളിൽ പാലക്കാട് എംപി വി. കെ. ശ്രീകണ്ഠന്റെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ജനലിൽ ഒട്ടിച്ചത്.

റെയിൽവേ പോലീസ് സംഘമെത്തി പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്തു. പോസ്റ്റർ പതിച്ച ആളുകളും പോലീസും തമ്മിൽ സ്റ്റേഷനിൽ വെച്ച് തർക്കമുണ്ടായി. അതേസമയം പോസ്റ്റർ പതിച്ചത്‌ തന്റെ അറിവോടെയല്ലെന്ന് ശ്രീകണ്ഠന്‍ എം പി പ്രതികരിച്ചു. ബിജെപി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും റെയിൽവേയുടെ ഇൻറലിജൻസ് വിഭാഗം വേണമെങ്കിൽ അന്വേഷണം നടത്തട്ടേയെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. ബിജെപി ബോധപൂർവം വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ശ്രീകണ്ഠന്‍ ആരോപിച്ചു.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

സംഭവത്തെ അപലപിച്ച് ഡിസിസി നേതൃത്വവും രംഗത്തെത്തി. പോസ്റ്റർ പതിപ്പിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് ഡിസിസി പ്രതികരിച്ചു. നേരത്തെ വന്ദേഭാരതിന് ഷൊ‍ര്‍ണൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്ന വേളയിൽ വി. കെ. ശ്രീകണ്ഠൻ എംപി ഇടപെടുകയും റെയിൽവേ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അവസാനം ഷെഡ്യൂൾ പ്രസിദ്ധീകരിച്ച വേളയിൽ വന്ദേ ഭാരതിന് ഷൊ‍‍ര്‍ണൂരിൽ സ്റ്റോപ്പ് അനുവദിക്കപ്പെടുകയും ചെങ്ങന്നൂരും തിരൂരും ഒഴിവാക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
[masterslider id="10"]

Related posts