ശിവകുമാറിനെ കർണാടക മുഖ്യമന്ത്രിയാക്കണം, സോണിയയുടെ വസതിക്ക് മുൻപിൽ പ്രതിഷേധം

ന്യൂഡൽഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന പ്രതിസന്ധി നിലനിൽക്കുമ്പോൾ മുഖ്യമന്ത്രി പദവി ഡി.കെ. ശിവകുമാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ജന്‍പഥ് പത്തിലെ സോണിയാഗാന്ധിയുടെ വസതിയില്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പട്ട് ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനിടെയാണ് ഡി.കെ. ശിവകുമാറിന് മന്ത്രി സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്.

Read More

മുഖ്യമന്ത്രിയെ ഉടൻ അറിയാം ; കെസി വേണുഗോപാൽ

തിരുവനന്തപുരം: ജഗ്ദീഷ് ഷെട്ടാറിനെ പാർട്ടി ചേർത്തുനിർത്തുമെന്ന് കെ.സി വേണുഗോപാൽ. മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉടൻ ഉത്തരമുണ്ടാവും. കർണാടക പ്ലാൻ ദേശീയതലത്തിൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ കനത്ത പരാജയമാണ് ബി.ജെ.പി പാളയത്തിൽ നിന്നും കോൺഗ്രസിൽ എത്തിയ ജഗദീഷ് ഷെട്ടാർ ഏറ്റുവാങ്ങിയത്. ബി.ജെ.പി സ്ഥാനാർത്ഥി മഹേഷ് തേനിക്കാരിയാണ് ഷെട്ടാറിന് തോൽപ്പിച്ചത്. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ 35,000 വോട്ടുകൾക്കാണ് ഷെട്ടാർ പരാജയപ്പെട്ടത്. അതേസമയം, നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. എം.എൽ.എമാരോട് ബംഗളൂരുവിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കർണാടക അധ്യക്ഷൻ ഡി.കെ.…

Read More

ബിജെപി ജയിച്ചാൽ ബൊമ്മെ തന്നെ മുഖ്യമന്ത്രിയാകും ; അമിത് ഷാ 

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ബൊമ്മെ തന്നെ കർണാടക മുഖ്യമന്ത്രിയാകും.ലിംഗായത്ത് വിഭാഗത്തിൽ നിന്ന് തന്നെയുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നൽകി ബിജെപി . ബിജെപി വിജയിച്ചാൽ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി തുടരും.ലിംഗായത്ത് വോട്ട് ചോരാതിരിക്കാനുള്ള നീക്കവുമായി അമിത് ഷാ. ബൊമ്മെ , യെദ്യൂരപ്പ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തി.ലിംഗായത്ത് വിഭാഗത്തെ കൂടെ നിർത്താനുള്ള വഴികൾ ചർച്ചയായി.ലക്ഷ്മൺ സാവദി , ജഗദീഷ് ഷെട്ടർ തുടങ്ങിയവരുടെ തോൽപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.ലിംഗായത്ത് വോട്ടുകൾ ചോരരുതെന്ന് കർശനനിർദേശവും നൽകിയിട്ടുണ്ട്.

Read More

മുഖ്യമന്ത്രി കുടുംബത്തോടൊപ്പം മൂകാംബികയിൽ 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചില ബിജെപി നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ടായ പിണക്കങ്ങള്‍ ഉടന്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ഉള്‍പെടെ ദര്‍ശനത്തിനുള്ള യാത്രക്കിടെ മംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകമാന്‍ഡും സംസ്ഥാന നേതാക്കളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീവ്ര ശ്രമത്തിലാണ്. കോണ്‍ഗ്രസിന്റെ അടുത്ത സ്ഥാനാര്‍ഥി പട്ടികയില്‍ അതിശയിപ്പിക്കുന്ന പേരുണ്ടാവും എന്ന കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാറിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രി ഇങ്ങിനെ പ്രതികരിച്ചു: ‘അവര്‍ക്ക് 60-65മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളേയില്ല. 165 സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വരില്ല.

Read More

ശിവമൊഗ്ഗ വിമാനത്താവളത്തിന് യെദ്യൂരപ്പയുടെ പേര് നൽകും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ശിവമൊഗ്ഗ വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പേര് നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വീണ്ടും പ്രഖ്യാപിച്ചു. ശുപാർശ സഹിതം കേന്ദ്രസർക്കാരിന് നിർദേശം അയക്കും. സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം മുതൽ ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന ശിവമോഗയിൽ നിന്നാണ് യെദ്യൂരപ്പയുടെ സ്വദേശം. ശിവമോഗയിലെ ശിക്കാരിപുര നിയമസഭാ മണ്ഡലത്തിൽ നിന്ന് ഒമ്പത് തവണ മത്സരിച്ചതിൽ എട്ടിലും യെദ്യൂരപ്പ വിജയിച്ചു. 2018ൽ യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര ശിവമോഗ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജനതാദൾ (സെക്കുലർ) സ്ഥാനാർത്ഥി മധു ബംഗാരപ്പയെ 47,388 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. രാഘവേന്ദ്ര ഉൾപ്പെടുന്ന…

Read More

പരിക്കേറ്റ ആനകുട്ടിയെ സഹായിക്കണം ; കർണാടക മുഖ്യമന്ത്രിയ്ക്ക് രാഹുൽ ഗാന്ധി കത്തെഴുതി

ബെംഗളൂരു: നാഗർഹോള കടുവ സങ്കേതത്തിൽ വെച്ച് പരിക്കേറ്റ ആനക്കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നേതാവ് രാഹുൽ ഗാന്ധി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു. പരിക്കേറ്റ ആനക്കുട്ടിയെ രാഹുൽ ഗാന്ധി ഇന്ന് സോണിയ ഗാന്ധിക്കൊപ്പം റിസർവ് സന്ദർശനത്തിനിടെ കണ്ടിരുന്നു. ആനയെ കണ്ടെത്തി ആവശ്യമായ വൈദ്യസഹായം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് കത്തിന് മുഖ്യമന്ത്രി മറുപടിയായി അറിയിച്ചു. പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ അരമണിക്കൂറിനുള്ളിൽ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും രാഹുൽ ഗാന്ധിയുടെ കത്തിന് മറുപടി നൽകുമെന്നും മാനുഷിക പരിഗണനയിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി…

Read More

കര്‍ണ്ണാടക മുഖ്യമന്ത്രി സ്ഥാനം വില്‍പനയ്ക്ക്, മൂല്യം 2500 കോടി! ആരോപണവുമായി കോണ്‍ഗ്രസ്

കര്‍ണ്ണാടക മുഖ്യമന്ത്രിക്കസേര വില്‍പനയ്ക്ക് വെച്ചിരിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കര്‍ണാടക പ്രതിപക്ഷനേതാവ് ബി കെ ഹരിപ്രസാദാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2500 കോടി രൂപ വരെ മുഖ്യമന്ത്രിക്കസേരയ്ക്ക് വിലയിട്ടിട്ടുണ്ടെന്നും മുതിര്‍ന്ന ഒരു ബിജെപി നേതാവാണ് ഈ തുകയ്ക്ക് മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നും ഹരിപ്രസാദ് പറഞ്ഞു. പേരെടുത്തു പറയാതെയാണ് ആരോപണം. മുഖ്യമന്ത്രി സ്ഥാനത്തിനായി ഒട്ടേറെപ്പേര്‍ രംഗത്തുണ്ടെന്നാണ് ബിജെപി നേതാവ് പറഞ്ഞതെന്നും ഹരിപ്രസാദ് വ്യക്തമാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് സ്ഥാനം നഷ്ടമായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഒരു മാസത്തിലേറെയായി പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബൊമ്മെയ്ക്ക് മുന്‍പ് മുഖ്യമന്ത്രിയായിരുന്ന ബി…

Read More

ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്ക് ഫണ്ടിന് ക്ഷാമമില്ല; കർണാടക മുഖ്യമന്ത്രി

bommai

ബെംഗളൂരു: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിൽ നട്ടംതിരിയുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ കർണാടക സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എല്ലാവർക്കും ആത്മവിശ്വാസം നൽകിക്കൊണ്ടാണ് ജില്ലാ ചുമതലയുള്ള മന്ത്രിമാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് മഴക്കെടുതി ബാധിത ജില്ലകളിൽ പര്യടനം ആരംഭിച്ച ബൊമ്മൈ പറഞ്ഞു. മന്ത്രിമാരായ ഉഡുപ്പിയിൽ എസ് അങ്കാര, മംഗളൂരുവിൽ വി സുനിൽ കുമാർ (ദക്ഷിണ കന്നഡ ജില്ല), ഉത്തര കന്നഡയിൽ കോട്ട ശ്രീനിവാസ് പൂജാരി, മൈസൂരിൽ എസ് ടി സോമശേഖർ എന്നിവർ ഇതിനകം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. റവന്യൂ…

Read More

ഭക്ഷ്യ-പാനീയ വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച ഭക്ഷ്യ-പാനീയ വ്യവസായ പ്രതിനിധികളെ കാണുകയും 2020 മാർച്ച് മുതൽ ആവർത്തിച്ചുള്ള കൊവിഡുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകൾ കാരണം അവരുടെ ബിസിനസ്സിലെ  പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരാതികൾ കേൾക്കുകയും ചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള ബിസിനസ്സ് നഷ്ടത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും സംസ്ഥാനത്ത് ബിസിനസുകൾ സാധാരണ നിലയിലാക്കാൻ ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞതായും അവർ വ്യക്താക്കി. എന്നാൽ കഴിഞ്ഞ വർഷത്തെ മാരകമായ രണ്ടാം തരംഗത്തിന്റെ മുൻകാല അനുഭവവും വർദ്ധിച്ചുവരുന്ന COVID-19 കേസുകളും കാരണം, വ്യാഴാഴ്ച വൈകുന്നേരം സാങ്കേതിക ഉപദേശക സമിതിയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം…

Read More
Click Here to Follow Us