കൊവിഡ് നിയന്ത്രണങ്ങളുടെ അവലോകനം അടുത്തയാഴ്ച; മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ.

ബെംഗളൂരു: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ അവലോകനം ചെയ്യുമെന്നും സ്‌കൂളുകൾ വീണ്ടും തുറക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കാബിനറ്റ് യോഗത്തിന് പട്ടികപ്പെടുത്തിയ അജണ്ട ഒഴികെയുള്ള വിവിധ വിഷയങ്ങൾ താനും മന്ത്രിമാരും ചർച്ച ചെയ്തതായി മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടാതെ കോവിഡ് കേസുകളുടെ സ്ഥിതിഗതികൾ, കോവിഡ് മാനേജ്മെന്റ്, മറ്റ് പ്രശ്നങ്ങൾ എന്നിവ ഞങ്ങൾ ചർച്ച ചെയ്‌തെന്നും മന്ത്രിമാർ വിവിധ വശങ്ങളിൽ നിർദ്ദേശങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു. വിവിധ അസോസിയേഷനുകളും സ്‌കൂളുകളും കോളേജുകളും…

Read More

ഭക്ഷ്യ-പാനീയ വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച ഭക്ഷ്യ-പാനീയ വ്യവസായ പ്രതിനിധികളെ കാണുകയും 2020 മാർച്ച് മുതൽ ആവർത്തിച്ചുള്ള കൊവിഡുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകൾ കാരണം അവരുടെ ബിസിനസ്സിലെ  പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരാതികൾ കേൾക്കുകയും ചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള ബിസിനസ്സ് നഷ്ടത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും സംസ്ഥാനത്ത് ബിസിനസുകൾ സാധാരണ നിലയിലാക്കാൻ ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞതായും അവർ വ്യക്താക്കി. എന്നാൽ കഴിഞ്ഞ വർഷത്തെ മാരകമായ രണ്ടാം തരംഗത്തിന്റെ മുൻകാല അനുഭവവും വർദ്ധിച്ചുവരുന്ന COVID-19 കേസുകളും കാരണം, വ്യാഴാഴ്ച വൈകുന്നേരം സാങ്കേതിക ഉപദേശക സമിതിയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം…

Read More

കൊവിഡ് നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹർജി; ഹർജിക്കാരന് മദ്രാസ് ഹൈക്കോടതി പിഴ ചുമത്തി..

മധുരൈ:പകർച്ചവ്യാധി സമയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് സർക്കാരിൽ നിന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷനിലൂടെ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിനെ സമീപിച്ച ഹരജിക്കാരന് 1.50 ലക്ഷം രൂപ പിഴ നൽകി. ലോക്ക് ഡൗൺ തന്റെ മൗലികാവകാശത്തെ മാത്രമല്ല, വരുമാനത്തെയും മുരടിപ്പിച്ചെന്ന് വാദിച്ച എം തവമണി എന്നയാളുടെ ഹർജി പരിഗണിക്കവെ, ജസ്റ്റിസുമാരായ എസ്.വൈദ്യനാഥൻ, ഡോ.ജി.ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജിക്കാരൻ തിരക്കുള്ള ആളാണെന്നും പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് കോടതിയെ സമീപിച്ചതെന്നും ജഡ്ജിമാർ അഭിപ്രായപ്പെട്ടു, ഇത്തരം നിസ്സാര ഹർജികൾ നൽകി കോടതി…

Read More

കേരളത്തിൽ നിന്നെത്തുന്നവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ; പുതിയ സർക്കുലർ നിർദേശങ്ങൾ വായിക്കാം

ബെംഗളൂരു :  ധാർവാഡ്, മൈസൂരു,ബെംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ കോവിഡ് കേസുകൾ വർധിച്ചത് മൂലം കേരളത്തിൽ നിന്നുമെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന സംസ്ഥാനം നിർബന്ധമാക്കി. 1.കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേരുന്നവർ എൻട്രി പോയിന്റിൽ 72 മണിക്കുറിൽ ഉള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം വാക്‌സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കുന്നതല്ല 2. കഴിഞ്ഞ 15 ദിവസങ്ങളിൽ (അതായത് 2021 നവംബർ 12 മുതൽ നവംബർ 27 വരെ) കേരളത്തിൽ നിന്ന് മെഡിക്കൽ, പാരാമെഡിക്കൽ കോളേജുകളിലേക്കും കർണാടകയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിയ വിദ്യാർത്ഥികൾ നിർബന്ധിത…

Read More

നഗരത്തിൽ നിന്നും മംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്.

മംഗളൂരു: വിശ്വസനീയമായ യഥാർത്ഥ  കാരണം ഉണ്ടെങ്കിൽ മാത്രമേ ബെംഗളൂരു നഗരത്തിൽ നിന്ന്  യാത്ര ചെയ്യുന്നവരെ മംഗളൂരുവിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളു എന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ വ്യക്തമാക്കി. നഗരത്തിനുള്ളിൽ പൊതുജനങ്ങൾക്ക് മേൽ ബലപ്രയോഗം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു, ചെക്ക്പോസ്റ്റുകളിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട് എന്നും മാനുഷികമായ അടിസ്ഥാനത്തിൽപ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. റെയിൽ‌വേ സ്റ്റേഷനുകളിൽ‌ നിന്നും എയർപോർട്ടുകളിൽ നിന്നുംവരുന്ന യാത്രികർക്ക് ടിക്കറ്റുകൾ തന്നെ പാസായി ഉപയോഗിക്കാവുന്നതാണ്. നിയമലംഘനം ഉണ്ടായാൽപോലീസ് കേസെടുക്കുകയും വാഹനങ്ങൾ‌ പിടിച്ചെടുക്കുകയും ചെയ്യുന്നതാണെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഭൂരിപക്ഷം ആളുകളും സർക്കാർ ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്നും…

Read More
Click Here to Follow Us